സൈ​ഫ്‌ വ​ളാ​ഞ്ചേ​രി(പ്ര​സി​ഡ​ന്‍റ്), അ​ജ്നാ​സ് ആ​ലു​ങ്ങ​ൽ(ജ​ന​റ​ൽ സെ​ക്ര​.) ഷം​നാ​ദ് (ട്ര​ഷ​റ​ർ )

ഫേസ് വളാഞ്ചേരി കൂട്ടായ്മക്ക് പുതിയ നേതൃത്വം

ദോഹ: വളാഞ്ചേരിക്കാരുടെ ഖത്തർ കൂട്ടായമയായ ഫേസ് വളാഞ്ചേരി 2022 - 24 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ലഖ്‌തയിലെ ക്യൂ.ഐ.ഐ.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സൈഫ്‌ വളാഞ്ചേരിയാണ് പുതിയ പ്രസിഡന്‍റ്. ജനറൽ സെക്രട്ടറിയായി അജ്നാസ് ആലുങ്ങലിനെയും ട്രഷറർ ആയി ഷംനാദ് എടയൂരിനെയും തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: വൈസ് പ്രസിഡന്റ്മാർ- ഷബീർ പാഷ പള്ളത്, സുബ്ഹാൻ മൂസ, ജോയിൻ സെക്രട്ടറിമാർ- ഖമറുൽ ഇസ്ലാം, മുസദിഖ് പൂക്കാട്ടിരി. മുഖ്യ രക്ഷാധികാരികളായി ഡോ. ഹമീദ്, ഡോ. ജലീൽ, ഫൈറൂസ് അബൂബക്കർ, ഷാജി ഹുസൈൻ എന്നിവരെയും ആർട്സ് ആൻഡ് സ്പോർട്സ് വിങ് ഷഹബാസ് , നിസാർ പുറമണ്ണൂർ, കരിയർ ആൻഡ് ജോബ് നസീം പൂക്കാട്ടിരി, സന്ദീപ് വലിയകുന്ന്, സോഷ്യൽ ആൻഡ് ചാരിറ്റി കരീം തിണ്ടലം, കമറുദ്ധീൻ കെടി. മീഡിയ വിങ് ജാസിം മാളിയേക്കൽ, മദനി വളാഞ്ചേരി എക്സിക്യൂട്ടിവ് അംഗങ്ങളായി താഹിർ, നൗഷാദ് അലി, ഷാഫി കൊട്ടാരം എന്നിവരെയും തിരഞ്ഞെടുത്തു. രക്ഷാധികാരികളായ ഫൈറൂസ്‌ അബൂബക്കർ, ഷാജി ഹുസൈൻ, ഡോ. ഹമീദ്‌ എന്നിവർ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നൽകി.

Tags:    
News Summary - Face Valanchery community New leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.