ദോഹ: പതിറ്റാണ്ടുകൾക്ക് മുമ്പ് ദോഹ ഖത്തറിലെ റാസ് അബൂ അബൂദ് പവർ ആൻഡ് വാട്ടർ സ്റ്റേഷനിൽ ജോലി ചെയ്തവരുടെ വാട്സ്ആപ് കൂട്ടായ്മയുടെ കുടുംബസംഗമം തൃശൂരിലെ ഗുരുവായൂരിൽ സംഘടിപ്പിച്ചു. ചക്കംകണ്ടം കായൽകടവ് റിസോർട്ടിൽ നടന്ന പരിപാടി ചാമക്കാല അബ്ദുറഹ്മാൻ എം.കെ ഉദ്ഘാടനം നിർവഹിച്ചു. ഖത്തറിലെയും റാസ് അബൂദിലെയും ഓർമകൾ പങ്കുവെച്ചുകൊണ്ട് അംഗങ്ങൾ സംസാരിച്ചു.
അശ്റഫ് കാരക്കാട് സ്വാഗതം പറഞ്ഞു. ഹുസൈൻ തങ്ങൾ പുതിയങ്ങാടി, അശ്റഫ് വാടാനപ്പള്ളി, ജമാൽ കെ. ഗുരുവായൂർ, സൈനുദ്ദീൻ എ. മാറഞ്ചേരി, വിൽസൺ കൊയ്വിള കൊല്ലം, കുഞ്ഞബ്ദുല്ല മേമുണ്ട, റഷീദ് ഒ.എം മതിലകം, സൈനുദ്ദീൻ തൃത്താല, അബ്ദുറഹ്മാൻ തൃത്താല, സുബൈർ ടി.കെ വളാഞ്ചേരി, ഉമ്മർ സി.എ അഞ്ചങ്ങാടി, സൈദ് അക്ബർ കോഴിക്കോട്, സഫിയ അശ്റഫ് എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ സംഗീത പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.