മുഹമ്മദ് ഷാഫിക്ക് സി.ഐ.സി മൈദർ യൂനിറ്റ് നൽകിയ യാത്രയയപ്പ്​ ചടങ്ങിൽ പ്രസിഡൻറ്​ ഹൈദർ അലി പട്ടത്ത്​ ഉപഹാരം നൽകുന്നു

മുഹമ്മദ് ഷാഫിക്ക്​ യാത്രയയപ്പ്

ദോഹ: ഖത്തറിലെ പ്രവാസജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന ആലപ്പുഴ വടുതല സ്വദേശി മുഹമ്മദ് ഷാഫി എൻ.എക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) മൈദർ യൂനിറ്റ് യാത്രയയപ്പ്​ നൽകി. യൂനിറ്റ്​ വൈസ് പ്രസിഡൻറാണ്​. പ്രസിഡൻറ്​ ഹൈദർ അലി പട്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഫ്സൽ കെ.എം, അഷ്റഫ് എ.പി, ജഹ്ഫർ സി.എച്ച്​, ലത്തീഫ് സുലൈമാൻ, മൂസക്കുട്ടി ഒളകര, നാസർ മഠത്തിൽ, നൗഷാദ് എ, അബ്​ദുൽ ജലീൽ എം.എം എന്നിവർ സംസാരിച്ചു. ഷാഫി മറുപടി പ്രസംഗം നടത്തി. യൂനിറ്റ് പ്രസിഡൻറ്​ ഹൈദർ അലി ഉപഹാരം കൈമാറി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.