ദോഹ: ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ, ഫോസ ഖത്തർ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. നുഐജ, കേംബ്രിജ് ബോയ്സ് സ്കൂളിൽ നടത്തിയ ടൂർണമെൻറിൽ 40ഓളം കളിക്കാർ പങ്കെടുത്തു. ജൂനിയർ കിഡ്സ് വിഭാഗത്തിൽ അർമാൻ വിജയിച്ചപ്പോൾ ഒമർ രണ്ടാം സ്ഥാനത്തെത്തി. സീനിയർ കിഡ്സ് വിഭാഗത്തിൽ റയ്യാൻ മുഹമ്മദ് ഒന്നാം സ്ഥാനവും അമീന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ ഡബിൾസിൽ ആസിഫ്-ഹബീബ് ടീം വിജയികളായി, ജസീർ-അജ്മൽ ടീം റണ്ണറപ്പായി. ഷഹസാദ്-സൽവ സഖ്യം സഹീർ- സുനിത സഖ്യത്തെ തോൽപിച്ച് കിരീടം ചൂടി. വനിതകളുടെ മിക്സഡ് ഡബിൾസിൽ സുനിത- സൽവ സഖ്യം, അദീബ- ജുന സഖ്യത്തെ തോൽപിച്ച് ട്രോഫി കരസ്ഥമാക്കി.
ഫോസ എക്സിക്യൂട്ടിവ് അംഗങ്ങളായ ഫായിസ് അബ്ദുല്ല, ഷഹസാദ്, സഹീർ, റംഷീദ്, ജലീൽ, നസീഹ, ഹഫീസ്, അഫ്സൽ, സുനിത, റയീസ്, ഷമീർ, ഇസ്സുദ്ദീൻ എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി. ഫോസ ആക്ടിങ് പ്രസിഡൻറ് നസീഹ മജീദും മുൻ പ്രസിഡൻറ് അഫ്താബും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. സ്പോർട്സ് വിങ്ങിെൻറ പ്രവർത്തനങ്ങൾക്ക് ഇതൊരു നല്ല തുടക്കമാണെന്ന് ഫോസ പ്രസിഡൻറ് ബാക്കർ അജ്മൽ അഭിപ്രായപ്പെട്ടു. ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കൂടുതൽ പരിപാടികൾ നടത്തുമെന്ന് സെക്രട്ടറി ഷഹസാദ് അറിയിച്ചു. ഉപദേശകസമിതി അംഗങ്ങൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.