കോഴിക്കോട് കീഴ്പയ്യൂരിലെ അബ്ദുൽ സലാമിന് പ്രവാസത്തിെൻറ 30 വർഷത്തിനിടയിലാണ് ഈ പെരുന്നാൾ വന്നെത്തുന്നത്. 1991ൽ ഒമാനിൽ തുടങ്ങി, കുവൈത്തും ബഹ്റൈനും കടന്ന് ഖത്തറിലെത്തിയ പ്രവാസ ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. പാചകത്തിലെ കൈപ്പുണ്യവും കൊതിയൂറുന്ന ഭക്ഷണത്തോടൊപ്പം വിളമ്പുന്ന സ്നേഹവുമാണ് അടുപ്പക്കാർക്ക് സലാംഇക്ക.
പെരുന്നാളുകളിലും അദ്ദേഹത്തിെൻറ ദൈനംദിന ചിട്ടയിൽ മാറ്റങ്ങളൊന്നുമില്ല. രാവിലെ കുളിച്ച്, പുതുവസ്ത്രമണിഞ്ഞ് പള്ളിയിലെത്തി പെരുന്നാൾ നമസ്കാരം നിർവഹിക്കണം.
ശേഷം, തിടുക്കത്തിലെത്തിയാൽ പാചകപ്പുരയിലാണ്. ഇപ്പോൾ, സീഷോറിൽ സ്റ്റീലിലെ മെസ്സിലാണ് ജോലി. ദിവസവും അമ്പതോളം പേർക്ക് ഭക്ഷണമൊരുക്കണം. നാവിൽ വെള്ളമൂറുന്ന മട്ടൻ ബിരിയാണിയും മധുരമേറുന്ന പായസവും കൊണ്ട് കഴിക്കാനെത്തുന്നവരുടെ മനസ്സുനിറച്ചാൽ സലാം ഇക്കയുടെ പെരുന്നാൾ ഹാപ്പിയായി. ഉച്ചകഴിഞ്ഞാണ് ശരിക്കും പെരുന്നാൾ. അൽപമൊന്ന് ഉറങ്ങിയശേഷം പുറത്തിറങ്ങും. കൂട്ടുകാരെയും നാട്ടുകാരെയും കണ്ട് കുറച്ച് നാട്ടുവിശേഷങ്ങളും പറഞ്ഞിരുന്നാൽ പെരുന്നാൾ സന്തോഷകരമായെന്ന് സലാം പറയുന്നു.
30 വർഷത്തിനിടയിലെ പ്രവാസകാലത്ത് ഏതാനും പെരുന്നാളുകൾ മാത്രമാണ് കുടുംബത്തിനൊപ്പം കൂടിയത്. നാട്ടിൽനിന്ന് വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായി. ഇനി കോവിഡ് വാക്സിെൻറ രണ്ടാം ഡോസ് കൂടി എടുത്താൽ നാട്ടിൽ പോവണം. ഖത്തറിൽ 13 വർഷം പിന്നിടുന്ന ഇദ്ദേഹം 175 പേർ വരെ അംഗങ്ങളായുള്ള മെസ്സുകളും നടത്തിയിട്ടുണ്ട്.ഇതൊക്കെ കണക്കാക്കുേമ്പാൾ ഇക്കുറി അത്ര തിരക്കും ടെൻഷനുമില്ലാത്ത പെരുന്നാളുകാലമാണെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.