ദോഹ: മലപ്പുറം ജില്ല യൂത്ത് വിങ് സംഘടിപ്പിക്കുന്ന ഫിറോസ് ബാബു മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. ജൂൺ 22, 23 തീയതികളിൽ ദോഹ സ്റ്റേഡിയത്തിലാണ് മത്സരം. കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ യൂത്ത് വിങ് മലപ്പുറം ജില്ല ചെയർമാൻ ഷാക്കിറുൽ ജലാൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ജബ്ബാർ താനൂർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിങ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ലോഗോ പ്രകാശനം കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി നിർവഹിച്ചു. ഫിറോസ് ബാബു മെമ്മോറിയൽ സെവൻസ് ഫുട്ബാൾ സംഘാടകസമിതി ചെയർമാനായി മുഹ്സിൻ വണ്ടൂരിനെയും ജനറൽ കൺവീനറായി ഫാസിൽ നെച്ചിയിലിനെയും ട്രഷററായി ഫവാസ് കൊണ്ടോട്ടിയെയും തെരഞ്ഞെടുത്തു.
ടൂർണമെന്റ് നിയമാവലി ജംഷീർ പുതുപ്പറക്കാട്ട് അവതരിപ്പിച്ചു. റഫീഖ് കൊണ്ടോട്ടി, അലി മൊറയൂർ, ലയീസ് ഏറനാട്, നാസർ കാരക്കാടൻ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് ജില്ല ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ സ്വാഗതവും ഫവാസ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.