ദോഹ: കനത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടെ ദോഹയിൽ ഫിഫ ക്ലബ് ലോകകപ്പിന് വിസിൽ ഉയർന്നപ്പോൾ ആദ്യജയം വടക്കേ അമേരിക്കയിൽ നിന്നുള്ള മെക്സിക്കൻ ക്ലബായ ടൈഗേഴ്സ് യു.എ.എൻ.എല്ലിന്. ഫ്രഞ്ച് താരം ആേന്ദ്ര പിയറേ ജിനാകിെൻറ ഇരട്ട ഗോളിെൻറ മികവിലാണ് ക്ലബ് ലോകകപ്പിെൻറ ആദ്യമത്സരത്തിൽ ടൈഗേഴ്്സ്, കൊറിയൻ ക്ലബായ ഉൽസൻ ഹ്യൂണ്ടായിയെ തോൽപിച്ചത്.
ഞായറാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ പാൽമിറാസിനെയാണ് ടൈഗേഴ്സ് നേരിടുക. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടൈഗേഴ്സിന് മുന്നിൽ ഉൽസാൻ ഹ്യൂണ്ടായി കീഴടങ്ങിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ടൈഗേഴ്സ് മത്സരത്തിലേക്ക് തിരിച്ച് വന്നതും ആധിപത്യം സ്ഥാപിച്ചതും.
24ാം മിനിറ്റിൽ യൂൻ ബിഗറാമിെൻറ കോർണർ കിക്കിൽ തലവെച്ച് കിം കീഹി ഏഷ്യൻ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. ഒരു ഗോളിെൻറ ഞെട്ടലിൽ ഉണർന്ന് കളിച്ച ടൈഗേഴ്സിനായി 38ാം മിനിറ്റിൽ ജിനാക് ലക്ഷ്യം കണ്ടു.
45ാം മിനിറ്റിൽ വാർ (വിഡിയോ അസിസ്റ്റിങ് റഫറി) സംവിധാനത്തിലൂടെ ടൈഗേഴ്സിന് അനുകൂലമായി റ ഫറി പെനാൽട്ടി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ജിനാക് ലക്ഷ്യം കണ്ടു. ജിനാക് തന്നെയാണ് കളിയിലെ കേമനും.
വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ആതിഥേയരായ അൽ ദുഹൈൽ ക്ലബിനെ മറികടന്ന് ആഫ്രിക്കൻ ചാമ്പ്യന്മാരായെത്തിയ അൽ അഹ്ലി ക്ലബും ടൂർണമെൻറിെൻറ അവസാന നാലിലേക്ക് മുന്നേറി.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദുഹൈൽ പരാജയം ഏറ്റുവാങ്ങിയത്. ഹുസൈൻ എൽഷഹാതാണ് വിജയ ശിൽപി.
തിങ്കളാഴ്ച നടക്കുന്ന രണ്ടാംസെമിയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എഫ്.സി ബയേൺ മ്യൂണിക്കുമായാണ് അൽ അഹ്ലി പോരിനിറങ്ങുക. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.