ദോഹ: ഖത്തറിെൻറ 75 ബില്യന്‍ റിയാല്‍ സാമ്പത്തിക ഉത്തേജക പാക്കേജ് സ്വകാര്യ മേഖലക്ക് ആശ്വാസകരമായിരിക്കുമെന്ന് വിദഗ്ധര്‍. ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് 10 ബില്യന്‍ റിയാല്‍ ഫണ്ട് അനുവദിച്ചതോടെ സമൂഹത്തില്‍ ഗുണപരമായ നേട്ടമാണ് ലഭിക്കുക.മേഖലയിലുടനീളം കോവിഡ് ചെറിയ പ്രത്യാഘാതമുണ്ടാക്കുമെങ്കിലും ഖത്തറിെൻറ സാമ്പത്തിക നയങ്ങള്‍ ശക്തവും ആഭ്യന്തര ഉൽപാദന വളര്‍ച്ച ഇരട്ടിപ്പിക്കുന്നതുമാണെന്ന് ദോഹ ബാങ്ക് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഡോ. ആര് സീതാരാമന് പറഞ്ഞു.ദീര്‍ഘകാല ദ്രവീകൃത പ്രകൃതി വാതക വിതരണ കരാര്‍ വരുമാനം ഉറപ്പുവരുത്തുകയും ഖത്തറിെൻറ സാമ്പത്തിക നിലവാരത്തിന് സ്ഥിരത നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, കോവിഡ് ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ലാത്തതിനാല്‍ സാമ്പത്തിക ചെലവുകള്‍ ഇനിയും കണ്ടെത്തേണ്ടി വരുമെന്നാണ് മറ്റൊരു വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്. കോവിഡിെൻറ സാമ്പത്തിക പ്രതിസന്ധികള്‍ രണ്ടാം പാദത്തിലാണ് അനുഭവപ്പെടുകയെന്നാണ് വിശകലന വിദ്ഗ്ധരുടെ അഭിപ്രായം. വായ്പാ തിരിച്ചടവ് കാലാവധി പിഴയില്ലാതെ വര്‍ധിപ്പിക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത ഡോ. ആര്. സീതാരാമന് ചിന്തനീയമായ നടപടിയെന്ന് വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.