ഫി​ൻ​ക്യു ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ മു​ഖ്യാ​തി​ഥി​ക​ൾ​ക്കൊ​പ്പം

ഫി​ൻ​ക്യൂ ന​ഴ്സ​സ് ദി​നാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഖ​ത്ത​ർ’ (ഫി​ൻ​ക്യു) ന​ഴ്സ​സ് ദി​നാ​ഘോ​ഷം അ​ഷ്ബാ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്നു. ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫി​ൻ​ക്യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷ​മോ​ൾ സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തു. ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വ​സീം, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം പ​ർ​വീ​ന്ദ​ർ ബു​ർ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫി​ൻ​ക്യു​വി​ന്റെ ന്യൂ​സ്‌ ലെ​റ്റ​ർ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. എ​ക്സി.​വൈ​സ് പ്ര​സി​ഡ​ന്റ് ജ​മേ​ഷ് ജ​യിം​സ് ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ശാ​ലി​നി ന​ന്ദി പ​റ​ഞ്ഞു. വേ​ൾ​ഡ് ടോ​സ്റ്റ് മാ​സ്റ്റ​ർ ജേ​താ​വ് നി​ഷ ശി​വ​രാ​മ​ൻ ‘നേ​തൃ​ത്വ​വും ആ​ശ​യ​വി​നി​മ​യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. ‘ക​ന​ൽ ഖ​ത്ത​ർ’ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത നി​ശ​യും ഫി​ൻ​ക്യു ബാ​ൻ​ഡി​ന്റെ നൃ​ത്ത​സ​ന്ധ്യ​യും പ​രി​പാ​ടി​ക്ക്‌ മി​ഴി​വേ​കി.

Tags:    
News Summary - FINQ Nurses Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.