ദോഹ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ (ഫിൻഖ്യു) ഇന്റഗ്രേറ്റഡ് ഇന്ത്യൻ കൾച്ചറൽ സെന്ററിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു. വിശിഷ്ട വ്യക്തികളുടെ നഴ്‌സസ് ദിന ആശംസകളോടെയാണ് പരിപാടി ആരംഭിച്ചത്.
എച്ച്.എം.സി റുമൈല ഹോസ്പിറ്റൽ നഴ്സിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ റെഫ ഹനീഷ് ബഖിത്, നഴ്‌സിങ് എജുക്കേഷൻ റുമൈല ഹോസ്പിറ്റൽ ഡയറക്ടർ സഫിയ ബീബി, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിക്, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, അഭ്യന്തര മന്ത്രാലയ പ്രതിനിധി ഫൈസൽ ഹുദവി, കമ്യൂണിറ്റി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു.
ഫിൻഖ്യൂ പ്രസിഡന്റ് റീന ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഖത്തറിൽ 30 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ നിരവധി നഴ്സുമാരെയും ഖത്തറിലുടനീളമുള്ള വിവിധ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് പ്രതിരോധ മേഖലയിലെ മുന്നണി പോരാളികളെയും, നഴ്‌സിങ് ഉത്തരവാദിത്തങ്ങൾക്കിടയിലും ഇതര സേവനങ്ങൾ ചെയ്യുന്ന നഴ്‌സുമാരേയും ആദരിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നൽകിയ കേക്ക് മുറിക്കലും സഫാരി മാൾ മധുര വിതരണവും നടത്തി. ലോകം നടുങ്ങിയ കോവിഡ് മഹാമാരിയുടെ സമയത്ത് പ്രതിരോധപ്രവർത്തനത്തിനിടെ വിടപറഞ്ഞ സഹപ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.