ലു​സൈ​ൽ ബൊ​ളെ​വാ​ഡ്

ലു​സൈ​ലി​ൽ ​നാ​ളെ വെ​ടി​ക്കെ​ട്ട്

ദോ​ഹ: വെ​ടി​ക്കെ​ട്ടും വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി പെ​രു​ന്നാ​ളി​നെ ഉ​ത്സ​വ​ദി​ന​ങ്ങ​ളാ​ക്കാ​ൻ ലു​സൈ​ൽ ബൊ​ളെ​വാ​ഡ് ഒ​രു​ങ്ങു​ന്നു. പെ​രു​ന്നാ​ൾ ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​ത്രി 8.30നാ​ണ് ബൊ​ളെ​വാ​ഡി​ൽ വെ​ടി​ക്കെ​ട്ട് അ​ര​ങ്ങേ​റു​ന്ന​ത്. വ​ർ​ണ​വി​സ്മ​യ​മാ​വു​ന്ന വെ​ടി​ക്കെ​ട്ടി​ന് അ​ൽ സ​ദ്ദ് പ്ലാ​സ വേ​ദി​യാ​കും.

പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യി ബൊ​ളെ​വാ​ഡി​ലെ തെ​രു​വ് അ​ല​ങ്കാ​ര​ങ്ങ​ളാ​ലും സ​മൃ​ദ്ധ​മാ​വും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന തെ​രു​വി​ലെ അ​ല​ങ്കാ​ര​ങ്ങ​ൾ ജൂ​ലൈ അ​ഞ്ചു​വ​രെ തു​ട​രും. ഭ​ക്ഷ്യ ഔ​ട് ലെ​റ്റു​ക​ൾ, പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷോ​റൂ​മു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ ഷോ​പ്പി​ങ് അ​നു​ഭ​വ​വും ലു​സൈ​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ചെ​റി​യ പെ​രു​ന്നാ​ൾ നാ​ളു​ക​ളി​ലും ലു​സൈ​ൽ ഖ​ത്ത​റി​ലെ പ്ര​ധാ​ന ആ​ഘോ​ഷ വേ​ദി​യാ​യി മാ​റി​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.