ദോഹ: രാജ്യത്തെ ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് സർഗാത്മക ബോധവത്കരണ കാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പ്രത്യേകം സ്ഥാപിച്ച കൂറ്റൻ മത്സ്യത്തിെൻറ മാതൃകയിലുള്ള കണ്ടെയ്നറും സ്ഥാപിച്ചിട്ടുണ്ട്. ആകർഷക മാർഗങ്ങളിലൂടെയുള്ള ബോധവത്കരണം പൊതുജനങ്ങളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുമെന്നുതന്നെയാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്.
സീഷോർ ഗ്രൂപ്പുമായി സഹകരിച്ച് മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പും നാച്വറൽ റിസർവ്സ് വകുപ്പുമാണ് സർഗാത്മക ബോധവത്കരണ കാമ്പയിനുമായി രംഗത്തുവന്നിരിക്കുന്നത്. മാലിന്യങ്ങളും അവശിഷ്ടങ്ങളും കൃത്യമായ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനായി രസകരവും കൗതുകവുമുള്ള ബോർഡുകളാണ് ബീച്ചുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ബീച്ചുകളിലിറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിന് ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്നുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.