ദോഹ: ഹൈപ്പർമാർക്കറ്റ് ശൃംഖല സഫാരിയുടെ പുതിയ മെഗാ വിൻ അഞ്ച് നിസ്സാൻ പെട്രോൾ കാർ പ്രമോഷൻ രണ്ടാം വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞടുത്തു. തിങ്കളാഴ്ച രാവിലെ 10ന് സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടന്ന നറുക്കെടുപ്പിലൂടെ ബംഗ്ലാദേശ് പൗരൻ സൽമാനുദ്ദീൻ മുഹമ്മദ് അലി (കൂപ്പൺ നമ്പർ: 1141098) ആണ് രണ്ടാമത്തെ വിജയി. ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനും സഫാരി മാനേജ്മെന്റ് പ്രതിനിധികളും നറുക്കെടുപ്പിൽ സന്നിഹിതരായി.
നവംബർ 15ന് ആരംഭിച്ച ഈ മെഗാ പ്രമോഷനിലൂടെ സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഒരു നിസ്സാൻ പെട്രോൾ 2022 ആണ് സമ്മാനമായി നൽകുന്നത്. പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് 2023 ഏപ്രിൽ 10നാണ്.
ഞായറാഴ്ച ഇൻഡസ്ട്രിയൽ ഏരിയയിലെ സഫാരി ഔട്ട് ലെറ്റിൽ നടന്ന സഫാരി വിൻ 100,000 റിയാൽ കാഷ് ആൻഡ് മെനി മോർ പ്രമോഷനും തിങ്കളാഴ്ച നടന്ന സഫാരി വിൻ അഞ്ച് നിസ്സാൻ പെട്രോൾ കാർ പ്രമോഷനും വൻ ജനസ്വീകാര്യതയാണ് ലഭിച്ചതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.