ദോഹ: ഉത്സവകാലത്തെ വരവേറ്റുകൊണ്ട് ഖത്തറിന് ഇന്ന് ആഘോഷങ്ങളുടെ കൊടിയേറ്റം. നവംബർ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് മുന്നോടിയായി സഞ്ചാരികളെ ഖത്തറിെൻറ പരമ്പരഗാത രുചിവൈവിധ്യങ്ങളിലേക്ക് സ്വാഗതം ചെയ്ത് രാജ്യാന്തര ഖത്തർ ഭക്ഷ്യമേളക്ക് വെള്ളിയാഴ്ച തുടക്കമാവുന്നു. അൽ ബിദ്ദ പാർക്കിലും കോർണിഷിലുമായാണ് 11ാമത് എഡിഷൻ ഫുഡ് ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്. ഇന്നു മുതൽ 17 വരെ അൽ ബിദ്ദ പാർക്കിൽ ഫെസ്റ്റ് നടക്കും. കോർണിഷിൽ ഡിസംബർ മൂന്നു വരെയാണ് ഫെസ്റ്റ്.
അറബ് കപ്പിെൻറ ആരവങ്ങളിലേക്ക് കിക്കോഫ് കുറിക്കാനിരിക്കുന്ന രാജ്യത്തിന് ഉത്സവാഘോഷം പകർന്നാണ് കോർണിഷിലും സമീപത്തുമായി ഭക്ഷ്യമേള ആരംഭിക്കുന്നത്.
സഞ്ചാരികളെയും സന്ദർശകരെയും സ്വഗതം ചെയ്തുകൊണ്ട് കോർണിഷ് ഉത്സവനാളുകളിലേക്ക് അണിഞ്ഞൊരുങ്ങി നിൽപാണ്. റോഡ് സൗന്ദര്യവത്കരണവും, തെരുവുവിളക്ക് സ്ഥാപിക്കലും ഉൾപ്പെടെ പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയാക്കി കഴിഞ്ഞു.
ഭക്ഷ്യമേളയുടെയും ഫിഫ അറബ് കപ്പിെൻറയും ഭാഗമായി ഇന്നു മുതൽ ഡിസംബർ നാലു വരെ കോർണിഷിലെ പ്രധാന പാതകൾ അടച്ചിടും. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടായിരിക്കും മേഖലയിലെ ഗതാഗത നിയന്ത്രണം. ഈ കാലയളവിൽ പൊതുവാഹനങ്ങൾക്ക് മാത്രമായിരിക്കും കോർണിഷിലേക്ക് പ്രവേശനം. കാണികളുടെ സഞ്ചാരം സുഗമമാക്കുന്നതിെൻറ ഭാഗമായാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
12 ഫുഡ് ട്രക്കുകൾ, 145 ഭക്ഷ്യ സ്റ്റാളുകൾ ഉൾപ്പെടെ ഒരുക്കുമെന്ന് ഖത്തർ ടൂറിസം ഹെഡ്ഓഫ് ഇവൻറ്സ് ഹമദ് അൽ ഖാജ അറിയിച്ചു. സംഗീത പരിപാടികൾ, വെടിക്കെട്ട് ഉൾപ്പെടെ വിവിധ പരിപാടികളും ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എട്ട് ഇൻസ്റ്റലേഷനുകൾ, മ്യൂസിക്കൽ വാട്ടർഷോ, കെട്ടിടങ്ങളും പ്രധാനകേന്ദ്രങ്ങളും അലങ്കരിക്കുന്ന എൽ.ഇ.ഡി ഇൻസ്റ്റലേഷൻ എന്നിവയും ഒരുക്കുന്നുണ്ട്.
ഇൻറർസെക്ഷനുകൾ, പ്രധാന പാതകൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി അത്യാധുനിക സംവിധാനങ്ങളൊരുക്കി അശ്ഗാൽ സജീവമായി രംഗത്തുണ്ട്. 40ൽ അധികം ഇൻറർസെക്ഷനുകളിൽ വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കാനായി ഇലക്ട്രോണിക് സൈൻ ബോഡുകൾ ഉൾപ്പെടെ സംവിധാനങ്ങൾ തയാറാക്കി. വിവിധ റോഡുകളിലെ വാഹന തിരക്ക് സംബന്ധിച്ച വിവിരങ്ങൾ, റോഡ് സ്റ്റാറ്റസ് എന്നിവ ബോർഡിൽ അപ്ഡേറ്റ് ചെയ്യും. ഇതിനു പുറെമ, സ്ഥാപിക്കുന്ന 110ലേറെ സൈൻ ബോർഡുകളിൽ കോർണിഷ് യാത്രാ സംബന്ധിയായ വിവിധ സന്ദേശങ്ങൾ നൽകും.
ഗതാഗത നിയന്ത്രണം
ഷെറാട്ടൺ ഇൻറർസെക്ഷൻ മുതൽ അൽ മിന വരെ റോഡുകൾ അടച്ചിടും. എന്നാൽ, ദോഹ മെട്രോ, കർവ ബസുകൾ ഉൾപ്പെടെയുളള പൊതുഗതാഗ സംവിധാനങ്ങൾ ഉപയോഗിച്ച് യാത്രചെയ്യാം. കോർണിഷിലെ ഗതാഗതനിയന്ത്രണത്തിൻെറ തടസ്സങ്ങൾ നീക്കാനായി ദോഹ മെട്രോയുടെ 37ൽ ഏഴ് സ്റ്റേഷനുകൾ ഈ ഭാഗത്ത് യാത്രാ സൗകര്യമൊരുക്കും. അടച്ചിടുന്ന കാലയളവിൽ വലിയ വാഹനങ്ങൾക്ക് രാവിലെ ആറ് മുതൽ 8.30 വരെയും, 12 മുതൽ മൂന്ന് വരെയും, അഞ്ചു മുതൽ 10 വരെയും മേഖലയിലേക്ക് പ്രവേശനമുണ്ടാവില്ല. കർവ ഉൾപ്പെടെയുള്ള പൊതു വാഹനങ്ങൾക്കും, സ്കൂൾ ബസുകൾക്കും യാത്രാ നിയന്ത്രണം ബാധകമല്ല.
കോർണിഷ് അടവ്; മെട്രോ ഓടും
ഒമ്പത് ദിവസത്തേക്ക് കോർണിഷ് അടഞ്ഞുകിടക്കുേമ്പാഴും യാത്ര തടസ്സപ്പെടാതിരിക്കാൻ മെട്രോ സജ്ജം. കോർണിഷിലെ ഏഴ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് 21 കേന്ദ്രങ്ങളിലേക്ക് മെട്രോ ലിങ്ക് സർവീസ് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.