ദോഹ: റമദാനിലെ രാത്രികളിൽ വേറിട്ട ഭക്ഷ്യ രുചികളുമായി സജീവമായ ഖത്തർ ടൂറിസം ത്രോബാക് ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ 15 വരെ തുടരാൻ തീരുമാനം. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് അഞ്ചു ദിവസത്തേക്കുകൂടി ഭക്ഷ്യമേള ദീർഘിപ്പിക്കാൻ ഖത്തർ ടൂറിസം തീരുമാനിച്ചത്. ഖത്തറിലെയും അറബ് മേഖലയിലെയും പരമ്പരാഗത ഭക്ഷണങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും പ്രദർശനവുമായി ആരംഭിച്ച ത്രോബാക് ഫെസ്റ്റിവൽ സന്ദർശകരുടെ പ്രധാന കേന്ദ്രമായി മാറിയിരുന്നു. സ്വദേശികളും താമസക്കാരും വിദേശികളുമെല്ലാം പരമ്പരാഗത രുചിപ്പെരുമ അനുഭവിച്ചറിയാൻ എത്തിയതോടെ ഓൾഡ് ദോഹ പോർട്ടിലെ മേള വൻ വിജയമായി മാറി. 15ൽ അധികം പ്രാദേശിക, അന്തര്‍ദേശീയ റസ്റ്റാറന്റുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഖത്തര്‍ കേന്ദ്രമായ അന്താരാഷ്ട്ര റസ്റ്റാറന്റുകള്‍ക്ക് പുറമേ ബെയ്റൂത്ത് റസ്റ്റാറന്റ്, ഫലസ്തീന് കഫറ്റീരിയ, ഉമര്‍ അല്‍ ഖയാം, പൊപ്പേയ, ഓറഞ്ച് കിയോസ്ക്, അല്‍ സര്‍ക്ക സീന്‍ തുടങ്ങിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റസ്റ്റാറന്റുകളിലെ രുചികളും മേളയുടെ ആകർഷണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.