വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ ഫുട്​ബാൾ ടീമി​‍െൻറ ജഴ്​സി പ്രകാശനം ചെയ്യുന്നു

ഫുട്ബാൾ ടീം പ്രഖ്യാപനവും ജഴ്‌സി പ്രകാശനവും

ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ചാപ്റ്റർ നേതൃത്വത്തിൽ ഫുട്ബാൾ ടീം രൂപവത്​കരിച്ചു. വെള്ളിയാഴ്ച തൃശ്ശൂർ ആർട്സ് സെൻററിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ ടീമി​‍െൻറ ഔദ്യോഗിക ജഴ്‌സി, ഡബ്ല്യു.എം.സി ഖത്തർ നാഷനൽ കൗൺസിൽ പേട്രൺ കെ.ആർ. ജയരാജ്, സ്​പോർട്​സ്​ കോഓഡിനേറ്റർ അനീഷ് ജോസ് എന്നിവർ ചേർന്ന് ടീം ക്യാപ്​റ്റൻ ദോഹ അലി, യൂത്ത്​ഫോറം കോഓഡിനേറ്റർ അജാസ് അലി എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു.

ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെൻറർ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഓപൺ ഫുട്ബാൾ ടൂർണമെൻറിൽ ഡബ്ല്യു.എം.എഫ്​ ടീം പങ്കെടുക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ വൈസ് പ്രസിഡൻറ്​ സുനിൽ മാധവൻ അറിയിച്ചു.

ആക്ടിങ് സെക്രട്ടറി സന്തോഷ് ഇടയത്ത്‌ സ്വാഗതവും ട്രഷറർ പ്രമോദ് വാമദേവൻ നന്ദിയും പറഞ്ഞു.

വനിത ഫോറം കോഓഡിനേറ്റർ അഡ്വ. മഞ്ജുഷ ശ്രീജിത്ത്, വിവിധ ഭാരവാഹികളായ സലീന നഹാസ്, താഹ, നഹാസ്, പ്രീതി രാജു, പ്രഭ ഹെൻഡ്രി സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Football team announcement and jersey release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.