ദോഹ: ഫോബ്സ് മാസിക 2024ലെ പശ്ചിമേഷ്യയിലെ നൂറ് മികച്ച കമ്പനികളുടെ പട്ടിക പുറത്തുവിട്ടപ്പോൾ 14 എണ്ണം ഖത്തറിൽനിന്ന്. ക്യു.എൻ.ബി (റാങ്ക് 4), ഖത്തർ ഇസ്ലാമിക് ബാങ്ക് (29), ഉരിഡു (31), ഇൻഡസ്ട്രീസ് ഖത്തർ (33), കൊമേഴ്സ്യൽ ബാങ്ക് (38), മസ്റഫ് അൽ റയാൻ (43), ദുഖാൻ ബാങ്ക് (61), നകിലത് (74), ഖത്തർ ഫ്യൂവൽ (75), ഖത്തർ ഇന്റർനാഷനൽ ഇസ്ലാമിക് ബാങ്ക് (77), ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനി (86), അഹ്ലി ബാങ്ക് (91), ദോഹ ബാങ്ക് (94), ഖത്തർ ഇൻഷുറൻസ് കമ്പനി (98) എന്നീ ഖത്തരി കമ്പനികളാണ് പട്ടികയിൽ ഇടംപിടിച്ചത്. നൂറിൽ 92 കമ്പനികളും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 32 യു.എ.ഇ കമ്പനികളും 31 സൗദി കമ്പനികളും പത്ത് കുവൈത്തി കമ്പനികളും നാല് ബഹ്റൈനി കമ്പനികളും രണ്ട് ഒമാൻ കമ്പനികളും പട്ടികയിലുണ്ട്. മൊറോക്കോ (നാല്), ഈജിപ്ത് (രണ്ട്), ജോർഡൻ (രണ്ട്) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങൾ. അറബ് ലോകത്തെ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വിൽപന, ആസ്തി, ലാഭം, വിപണി മൂല്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. സൗദിയിലെ അരാംകോയാണ് പട്ടികയിൽ മുന്നിൽ. സൗദി നാഷനൽ ബാങ്ക്, ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി എന്നിവ തൊട്ടുതാഴെ വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.