പ​രി​ക്കേ​റ്റ ഫ​ല​സ്തീ​നി​ക​ളെ വി​മാ​ന​ത്തി​ൽ കയറ്റുന്നു

പ​രി​ക്കേ​റ്റ ഫ​ല​സ്തീ​നി​ക​ളു​ടെ നാ​ലാ​മ​ത്തെ സം​ഘ​വും ദോ​ഹ​യി​ൽ


ദോ​ഹ: ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള ഖ​ത്ത​റി​ന്റെ പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി പ​രി​ക്കേ​റ്റ​വ​രു​മാ​യി നാ​ലാ​മ​ത്തെ വി​മാ​ന​വും ദോ​ഹ​യി​ലെ​ത്തി.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ 1500ഓ​ളം ഫ​ല​സ്തീ​നി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​മെ​ന്ന അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ പേ​രെ ഗ​സ്സ​യി​ൽ​നി​ന്നും അ​ൽ അ​രി​ഷ് വ​ഴി ദോ​ഹ​യി​ലെ​ത്തി​ച്ച​ത്. നേ​ര​ത്തെ മൂ​ന്നു ബാ​ച്ചു​ക​ളി​ലാ​യി നി​ര​വ​ധി പേ​രെ ഇ​തി​ന​കം ഖ​ത്ത​റി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക, ആ​രോ​ഗ്യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഖ​ത്ത​ർ പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ ഏ​റ്റെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി 33 ട​ൺ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളും ഖ​ത്ത​ർ അ​ൽ അ​രി​ഷി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​തോ​ടെ 49 വി​മാ​ന​ങ്ങ​ളി​ലാ​യി 1534 ട​ൺ വ​സ്തു​ക്ക​ളാ​ണ് ഖ​ത്ത​ർ ഗ​സ്സ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Tags:    
News Summary - Fourth group of injured Palestinians in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.