ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴിലെ അംഗങ്ങൾക്ക് റിയാദ മെഡിക്കൽ സെന്ററിൽ ഇനി ചുരുങ്ങിയ ചിലവിൽ ആരോഗ്യ സേവനം ലഭ്യമാകും. ഇതുസംബന്ധിച്ച് ഇരു വിഭാഗവും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇസ് ലാഹി സെന്ററിന്റെയും പോഷക ഘടകങ്ങളുടെയും അംഗങ്ങള്‍ക്ക് ഇതുപ്രകാരം ചുരുങ്ങിയ ചെലവില്‍ ചികിത്സാ സേവനങ്ങൾ റിയാദയിൽനിന്ന് ലഭ്യമാകും.
ഇസ്ലാഹി സെന്ററിനുവേണ്ടി സെക്രട്ടറി മുജീബുര്‍റഹ്മാന്‍ മദനിയും റിയാദ മെഡിക്കല്‍ സെന്ററിനുവേണ്ടി റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസയും ഒപ്പുവെച്ചു. എല്ലാവര്ക്കും ചുരുങ്ങിയ ചെലവില്‍ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു റിയാദ മെഡിക്കല്‍ സെന്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ എം.ഡി ജംഷീര്‍ ഹംസ പറഞ്ഞു.
സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധ സംരംഭങ്ങളുമായി സഹകരിക്കുന്നതിന് ആരോഗ്യ- സേവന മേഖലയില്‍ ഇത്തരം പദ്ധതികളുമായി റിയാദ മെഡിക്കല്‍ സെന്റര്‍ മുന്നോട്ടുപോവുമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍കലാം പറഞ്ഞു.
40 വര്‍ഷത്തിലധികമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇസ് ലാഹി സെന്ററിനെ സംബന്ധിച്ചിടത്തോളം പുതിയ പദ്ധതി നാഴികക്കല്ലാണെന്ന് പ്രസിഡന്റ് സുലൈമാന്‍ മദനി പറഞ്ഞു. അബ്ദുര്‍റഹ്മാന്‍ സലഫി, നൗഫല്‍ മാഹി, നസീര്‍ പാനൂര്‍, ഷാഹുല്‍ ഹമീദ് നന്മണ്ട, മുഹമ്മദ് ശൗലി, ജാസ്മില്‍ നൗഷാദ്, ഷംല നൗഫല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സി റിങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ചയടക്കം രാവിലെ ഏഴ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ തുറന്നു പ്രവര്‍ത്തിക്കുന്നു. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.