ദോഹ: പ്രപഞ്ചനാഥനോടും സഹജീവികളോടുമുള്ള ബാധ്യതകളും കർത്തവ്യങ്ങളും മറക്കുകയും കൂട്ടിയിണക്കേണ്ട ബന്ധങ്ങളെ നിഷ്കരുണം മുറിച്ചു മാറ്റുകയും ചെയ്യുന്നു എന്നതാണ് ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളിയെന്ന് ക്യു.കെ.ഐ.സി വിജ്ഞാന വേദി അഭിപ്രായപ്പെട്ടു. ജീവിതത്തിൽ അസമാധാനവും അസ്വസ്ഥതകളും രൂപപ്പെട്ടുവരുന്നുവെങ്കിൽ ജീവിതത്തിൽ എവിടെയൊക്കെയോ ചില താളപ്പിഴകൾ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് നാം വിലയിരുത്തേണ്ടതെന്നും വിജ്ഞാന വിരുന്ന് ചൂണ്ടിക്കാട്ടി. ക്യു.കെ.ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ വിസ്മരിക്കപ്പെടുന്ന ബാധ്യതകൾ എന്നവിഷയത്തിൽ സ്വലാഹുദ്ദീൻ സ്വലാഹി പ്രബന്ധം അവതരിപ്പിച്ചു. മുഹമ്മദലി മൂടാടി, ശബീറലി അത്തോളി, ഇസ്മായിൽ പി. നന്തി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ചോദ്യോത്തര മത്സരത്തിന് അബ്ദുൽ ഹക്കീം പിലാത്തറ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.