ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പാകിസ്താനും. പാകിസ്താൻ സന്ദർശിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും സംഘവുമായി നടത്തിയ ചർച്ചയിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപരോധം തുടങ്ങിയതിന് ശേഷം ശരീഫ് സൗദി അറേബ്യ സന്ദർശിച്ച് സൽമാൻ രാജാവുമായി ചർച്ച നടത്തിയിരുന്നു.
ഗൾഫ് പ്രതിസന്ധി തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ശരീഫ് എത്രയും വേഗം പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം എല്ലാവുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. പാക്കിസ്താന് ഏറ്റവും അധികം പ്രകൃതി വാതകം നൽകുന്ന രാജ്യമെന്ന നിലക്ക് ഖത്തറിനുണ്ടാകുന്ന ഏത് പ്രതിസന്ധിയും തങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് പാക് പ്രധാനമന്ത്രി പങ്കുവെച്ചത്. അതുപോലെ തന്നെ സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളുമായി വിപുലമായ വ്യാപാര ബന്ധമാണ് പാക്കിസ്താനുള്ളത്. ലക്ഷക്കണക്കിന് പാക് തൊഴിലാളികളാണ് ഗൾഫിലുള്ളത്. അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഏത് പ്രതിസന്ധിയും പാകിസ്താനെ നേരിട്ട് ബാധിക്കും. നേരത്തെ ഖത്തറുമായി ബന്ധം വിഛേദിക്കാനുള്ള ഉപരോധ രാജ്യങ്ങളുടെ നിർദേശം പാകിസ്താൻ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.