ദോഹ: രാജ്യത്ത് വെള്ളി മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. എന്നാൽ ദോഹ മെട്രോ, കർവ ബസുകൾ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നത് തുടരും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം പൊതുഗതാഗത സംവിധാനങ്ങളെല്ലാം 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നത് തുടരുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
എല്ലാവിധ കോവിഡ് ചട്ടങ്ങളും പാലിച്ചായിരിക്കണം ഇത്. ആഴ്ചയിൽ എല്ലാദിവസവും ഇവ പ്രവർത്തിക്കും. എല്ലാവരും ഇഹ്തിറാസ് ആപിൽ പച്ച സ്റ്റാറ്റസ് കാണിക്കണം. മാസ്ക് ധരിക്കൽ നിർബന്ധമാണ്. മെട്രോസ്റ്റേഷനുകളിലും ഗേറ്റുകളിലും പുകവലി നിരോധിച്ചിട്ടുണ്ട്. സ്റ്റേഷനുകൾക്കുള്ളിലും ട്രെയിനുകൾക്കുള്ളിലും ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍–സ്വകാര്യ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച മുതൽ 80 ശതമാനം പേർക്കും ജോലിക്കെത്താം. മാളുകളിലും സൂഖുകളിലും കുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. 40 പേർ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകൾ നടത്താം. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുന്നവരിൽ 75 ശതമാനം പേര്‍ വാക്സിനെടുത്തവരായിരിക്കണം. സൂഖുകൾക്കും മൊത്ത മാർക്കറ്റുകൾക്കും ആഴ്ചയിൽ എല്ലാദിവസവും 50 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം നൽകാം.
പള്ളികളിൽ ജുമുഅ അടക്കമുള്ള നമസ്കാരങ്ങൾക്ക് ഏഴു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.റസ്റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത് തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ മുനിസിപ്പല്‍ മന്ത്രാലയത്തിെൻറ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.
വാണിജ്യ മന്ത്രാലയത്തിെൻറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്നയിടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ് പ്രവേശനാനുമതി. എല്ലാ ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണം.ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജോലിക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.