ദോഹ: ഗൾഫ് ഐക്യം തകരാതിരിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് റിലേർസൺ ജി.സി.സി അംഗരാഷ്ട്രങ്ങളോട് അഭ്യർഥിച്ചു. ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ അംഗ രാജ്യങ്ങൾക്കിടയിലെ ഭിന്നത എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണ് ആദ്യം വേണ്ടതെന്ന് ആസ്േട്രലിയയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഭാഗത്ത് എല്ലാവിധ പിന്തുണയും ഇക്കാര്യത്തിന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രം ആരംഭിച്ച ചില അഭിപ്രായഭിന്നതയാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് അറിയുന്നത്. ഇതിനുള്ള പരിഹാരം ഉടൻ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.