സേവനത്തിൻെറ മഹാമാതൃകയുമായി ജി.സി.സി റെഡ്ക്രസൻറ് ദിനാചരണം

ദോഹ: സേവനത്തിൻെറയും കാരുണ്യത്തിൻെറയും മഹാമാതൃക തീർത്ത്​​ റെഡ്​ക്രസൻറ്​ ദിനാചരണം. ഐക്യവും സമഗ്രതയും മുഖമുദ്രയാക്കി ജി.സി.സി റെഡ്ക്രസൻറ് ദിനമാചരിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളോടൊപ്പം ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും ജി.സി.സി റെഡ്ക്രസൻറ് ദിനം ആചരിച്ചു.

മേഖലാതലത്തിലും അന്താരാഷ്​ട്ര തലത്തിലും സജീവ സാന്നിധ്യവും മാനുഷിക, ദുരിതാശ്വാസ മേഖലകളിൽ ശ്രദ്ധേയ ഇടപെടലുകളും നടത്തുന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു ജി.സി.സി റെഡ്ക്രസൻറ് ദിനം. ആഗോള തലത്തിലും മേഖലയിലും ദുരിതാശ്വാസ, വികസന പ്രവർത്തനങ്ങളിൽ മറ്റു സംഘടനകളേക്കാൾ മുന്നിലാണ്​ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ സ്​ഥാനം.

ദുർബല ജനതയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക, ജീവൻ സംരക്ഷിക്കുക തുടങ്ങിയ പരമമായ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അന്താരാഷ്​ട്ര റെഡ്േക്രാസ്​, റെഡ്ക്രസൻറ് സൊസൈറ്റികളുമായി കൈകോർത്ത് പ്രവർത്തിക്കുന്നതിനുള്ള ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പ്രതിബദ്ധതയും സന്നദ്ധതയും വിശേഷദിനം അടയാളപ്പെടുത്തി.

സമൂഹത്തി െൻറ സംരക്ഷണത്തിനും സേവനത്തിനും വികസന പ്രവർത്തനങ്ങളിലെ സംഭാവനകളർപ്പിക്കുന്നതിനും സ്വയം സന്നദ്ധരായ പ്രവർത്തകരുടെ പരിശ്രമങ്ങളെയും ത്യാഗമനസ്സിനെയും ജി.സി.സി റെഡ്ക്രസൻറ് ദിനാചരണത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ്–19 കാലത്ത് ഖത്തറിലെ താമസക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പങ്ക് നിർണായകമായിരുന്നു. ചടങ്ങിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ഉന്നത ഭാരവാഹികളും ജീവനക്കാരും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. ജി.സി.സി സന്നദ്ധപ്രവർത്തകരുടെയും ഐക്യത്തി െൻറയും പരസ്​പര ബന്ധത്തി െൻറയും അടയാളമാണ് ഈ ദിനമെന്നും വർഷങ്ങൾ നീണ്ട പരിശ്രമങ്ങളുടെ ഫലമാണ് ജി.സി.സി റെഡ്ക്രസൻറ് മൂവ്മെൻറ് എന്നും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹസൻ അൽ ഹമ്മാദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.