ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ജൈവ കൃഷി േപ്രാൽസാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ആരംഭിച്ച 'ഗോ ഗ്രീൻ െഗ്രാ ഗ്രീൻ' പ്രമോഷെൻറ ഉദ്ഘാടനവും സഫാരി ഗ്രീൻ ക്ലബ് സമർപ്പണവും ഖത്തർ അഗ്രികൾച്ചറൽ അഫയേഷ്സ് ഡിപ്പാർട്മെൻറ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി നിർവഹിച്ചു. സഫാരി ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ചീഫ് കോഒാഡിനേറ്റർ ഷഹീൻ ബക്കർ തുടങ്ങിയവരും മറ്റ് മാനേജ്മെൻറ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഹരിത സംരംഭങ്ങളെ േപ്രാത്സാഹിപ്പിക്കാനും ഗാർഡനിംഗ് രീതികൾ പരിഷ്കരിക്കാനും സഹായകരമാണ് പ്രമോഷൻ. പച്ചക്കറികളുടെ തൈകൾ, ഓറഞ്ച്, നാരങ്ങ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകൾ, വീട്ടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അലങ്കാര ചെടികൾ, വിവിധ ഹാങ്ങിംഗ് പ്ലാൻറുകൾ തുടങ്ങിയവ ഉണ്ട്.
എല്ലാവിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും കൂടാതെ വിവിധ ചെടിച്ചട്ടികൾ, വിവിധ ഗാർഡൻ ടൂളുകൾ, ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിംഗ് സോയിൽ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
പരിമിതമായ ചുറ്റുപാടുകളിൽ താമസിക്കുന്ന പ്രവാസികൾക്ക് പ്രകൃതിയോടുള്ള അവരുടെ സ്നേഹം പങ്കുവെക്കാനും കൃഷിയിലും ഹോം ഗാർഡനിംഗിലും താൽപര്യവും അഭിരുചിയും ഉള്ളവർക്കുമായാണ് സഫാരി ഗ്രീൻ ക്ലബ് പ്രവർത്തനം തുടങ്ങിയത്.
കാർഷികോൽപ്പാദനം വർധിപ്പിക്കുക, പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തിയാണ് ക്ലബ് പ്രവർത്തിക്കുക. കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ അടങ്ങിയ കമ്മിറ്റിക്ക് കീഴിലാണ് ക്ലബ്. പ്രത്യേക പരിശീലനങ്ങളും വെബിനാറുകളും വിവിധ മത്സരങ്ങളും നടത്തും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. സഫാരി ഗ്രീൻ ക്ലബ് അംഗങ്ങൾക്ക് തങ്ങളുടെ കൃഷിയിടങ്ങളിലെ വിളവുകളും മറ്റും വിൽക്കാനും വാങ്ങാനുമായി സഫാരി ഔട്ട്ലെറ്റുകളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.