ദോഹ: ലോകകപ്പ് ഫുട്ബാളില്‍ വളൻറിയര്‍മാരായി സേവനമനുഷ്ഠിച്ച ജീവനക്കാരെ ഗ്രാൻഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ആദരിച്ചു. സ്ഥാപനത്തിലെ 12 ജീവനക്കാരാണ് ലോകകപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ സേവനം ചെയ്തത്.
കായികമേഖലയ്ക്ക് എന്നും വലിയ പ്രാധാന്യം നല്കുന്ന സ്ഥാപനമാണ് ഗ്രാൻഡ് ഹൈപ്പര്‍മാർക്കറ്റെന്ന് റീജന്‍സി ഗ്രൂപ് എം.ഡിയും, ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡൻറുമായ അന്‍വര്‍ അമീന് ചേലാട്ട് പറഞ്ഞു.
താഴെക്കിടയിൽനിന്നും നല്ല കായിക പ്രതിഭകളെ കണ്ടെത്തി വളർത്തിക്കൊണ്ടുവരുന്നതിനുള്ള പല പദ്ധതികൾക്കും ഈ ലോകകപ്പ് കാരണമാകുമെന്നും കേരളം ഉൾപ്പെടെയുള്ള മേഖലയിൽ പ്രചോദനാത്മകമായ മാറ്റങ്ങൾക്കിടയാക്കുമെന്നും അൻവർ അമീൻ ചേലാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
വളൻറിയർമാരായി മികച്ച സേവനം നടത്തിയ 12 ജീവനക്കാരും ലോകകപ്പിൽ അവരുടെ കൈയൊപ്പ് അടയാളപ്പെടുത്തിയിരിക്കുകയാണെന്ന് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജിനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.