ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസിന്റെആഭിമുഖ്യത്തിൽ നടത്തുന്ന കരിയർ ഗൈഡൻസ് സെഷനും പുസ്തക കൈമാറ്റവും വെള്ളിയാഴ്ച രാത്രി ഒമ്പതിന് തുമാമയിലെ കെ.എം.സി.സി ഹാളിൽ നടക്കും. വിവിധ കേന്ദ്ര സർവകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് മാനദണ്ഡമായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയെ (സി.യു.ഇ.ടി) കുറിച്ച് ഡൽഹി യൂനിവേഴ്സിറ്റിയിലെ ഹൻസ്രാജ് കോളജിൽ പ്രവേശനം ലഭിച്ച ഷാരിഖ് അഹമ്മദ് വെങ്ങശ്ശേരി വിശദീകരിക്കും. വിവിധ കരിയർ സാധ്യതയെക്കുറിച്ച് കരിയർ വിദഗ്ധരുമായി സംവദിക്കാൻ അവസരമുണ്ടാകും.
ഒമ്പത്, 10, 11, 12 ക്ലാസുകളിലെ കുട്ടികൾ, രക്ഷിതാക്കൾ എന്നിവർക്ക് പുറമെ നാട്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾ അറിയാൻ 33997720, 66546131 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.