ദോഹ: രാജ്യത്ത് ഇന്നലെ 140 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ ആരും മരിച്ചിട്ടില്ല, ഇതുവരെയുള്ള ആകെ മരണം 239 ആണ്. നിലവിലുള്ള ആകെ രോഗികൾ 2,484 ആണ്. ഇന്നലെ 8,227 പേരെയാണ് പരിശോധിച്ചത്. ആകെ 11,33,075 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,39,783 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,37,060 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 253 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 25 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 36പേരിൽ അഞ്ചുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.