ഖത്തർ: ഗൾഫ്​മാധ്യമം ​ഫ്രീഡം ക്വിസ്​ ആദ്യദിന വിജയികൾ

ദോഹ: 'ഗൾഫ്​മാധ്യമ'വും അഹ്​ലിയ കുടിവെള്ള കമ്പനിയും സിറ്റി എക്​സ്​ചേഞ്ചും ചേർന്നൊരുക്കുന്ന ​ഫ്രീഡം ക്വിസിൻെറ ആദ്യദിവസ​െത്ത വിജയികളെ പ്രഖ്യാപിച്ചു. ശിപായി ലഹള തുടങ്ങിയ സ്​ഥലം ഏതാണ്​ എന്നായിരുന്നു ആഗസ്​റ്റ്​ 12 ലെ ചോദ്യം. മീററ്റ്​ എന്നതാണ്​ ശരി ഉത്തരം. ശരി ഉത്തരം നൽകിയവരിൽ നിന്ന്​ തെരഞ്ഞെടുത്ത സമീർ ഒ, സലീന സുഹൈൽ എന്നിവരാണ്​ വിജയികൾ.

സ്വതന്ത്ര്യദിനവുമായി ബന്ധ​െപ്പട്ട്​​ 'ഗൾഫ്​മാധ്യമം' വായനക്കാർക്കായി നടത്തുന്ന മൽസരം ആഗസ്​റ്റ്​ 18 വരെയാണ്​. ആകർഷകമായ സമ്മാനങ്ങളാണ്​ വിജയികളെ കാത്തിരിക്കുന്നത്​. സ്വാതന്ത്ര്യസമരവുമായി ബന്ധ​െപ്പട്ട ചോദ്യങ്ങളാണുള്ളത്​. ഖത്തറിലുള്ളവർക്ക്​ മാത്രമേ പ​ങ്കെടുക്കാൻ അർഹതയുള്ളൂ.

പത്രത്തിൻെറ രണ്ടാം പേജിലും www.madhyamam.com ലുമാണ്​ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക. ശരിയുത്തരം വെബ്​സൈറ്റ്​ സന്ദർശിച്ചോ ​േചാദ്യത്തോടൊപ്പം നൽകുന്ന QR കോഡ്​ സ്​കാൻചെയ്​തോ ആണ്​ നൽകേണ്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.