ദോഹ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'ഗൾഫ്മാധ്യമം' ഒരുക്കിയ ഫ്രീഡം ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. അഹ്ലിയ കുടിവെള്ള കമ്പനി, സിറ്റി എക്സ്ചേഞ്ച് എന്നിവയുമായി സഹകരിച്ചാണ് ആഗസ്റ്റ് 12 മുതൽ 18 വരെ മത്സരം നടത്തിയത്.
ദിവസം രണ്ട് വിജയികൾ എന്ന നിലയിൽ 14 വിജയികളാണ് ആകെയുള്ളത്. അഹ്ലിയ വാട്ടറിൻെറ കുടിവെള്ള കൂപ്പണുകളും ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകളുമാണ് സമ്മാനമായി നൽകിയത്. വിജയികൾ: സമീർ ഒ, സലീന സുഹൈൽ, ബീന പ്രദീപ്, ഫൈസാൻ അഹമ്മദ്, അഫ്റീൻ അൽതാഫ്, നവാസ് ഹംസ, റിയാന ഹസൻ, മിനൗഫ് സി.പി, ജയകുമാർ, സുമയ്യ ഷഫീഖ്, അപർണ, ഫിർദൗസ് കെ, അനു മറിയം മാത്യു, റുഫൈദ് ഉമ്മാലിൽ.ഗൾഫ് മാധ്യമം- മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിയാണ് സമ്മാനം വിതരണം ചെയ്തത്.
പ്രവാസികളുടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രതിനിധാനമാണ് 'ഗൾഫ് മാധ്യമം' എന്നതിനാൽ വായനക്കാരോടും സമൂഹത്തോടും പത്രത്തിന് ഉത്തരവാദിത്തമുണ്ടെന്നും അതിനാലാണ് ഇത്തരം മത്സരപരിപാടികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.അഡ്മിൻ ആൻഡ് മാർക്കറ്റിങ് മാനേജർ ആർ.വി. റഫീക്ക് അധ്യക്ഷത വഹിച്ചു. അക്കൗണ്ട് ഹെഡ് പി. അമീർ അലി മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.