ജർമൻ ആക്സസറീസ് കമ്പനിയായ ‘ഹമ’യും ദോഹാത്നയും തമ്മിലെ പങ്കാളിത്ത പ്രഖ്യാപന ചടങ്ങിൽ ഇരുസ്ഥാപനങ്ങളുടെയും പ്രതിനിധികൾ
ദോഹ: പ്രശസ്ത ജര്‍മന്‍ ആക്സസറി വിതരണക്കാരായ ‘ഹമ’ ഖത്തറിലെ വിപണിയിലേക്ക്. പ്രമുഖ കമ്പനിയായ അലി ബിന്‍ അലിക്കു കീഴിലെ ദോഹാത്ന ഇന്നൊവേറ്റിവുമായി വിതരണ പങ്കാളിത്തം സ്ഥാപിച്ചാണ് ‘ഹമ’ ഖത്തർ വിപണിയിലെത്തുന്നത്.
ക്രൗണ്‍പ്ലാസ ബിസിനസ് സെന്ററില്‍ നടന്ന ഓഹരി ഉടമകള്‍, കമ്പനി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇലക്ട്രോണിക് പ്രേമികള്‍ തുടങ്ങി നൂറിലേറെ പേര് സംബന്ധിച്ച ചടങ്ങിൽ പങ്കാളിത്തം പ്രഖ്യാപിച്ചു.
ഗെയിമിങ്, ഹെഡ്ഫോണുകള്, മള്‍ട്ടിപോര്‍ട്ട് ഹബുകള്‍, മള്‍ട്ടി ഡിവൈസ് വയര്‍ലെസ് മൈക്ക്, ഐഫോണുകള്‍, ഐപാഡുകള്‍ എന്നിവക്കുള്ള ആപ്പിള്‍ സര്‍ട്ടിഫൈഡ് ഉൽപന്നങ്ങള് ഉൾപ്പെടെയെുള്ള മൊബൈല്‍ ആക്സസറികള്‍, എച്ച്.ഡി.എം.ഐ കേബിളുകള്‍, ബൈനോക്കുലറുകള്‍ തുടങ്ങിയ മുന്‍നിര ആക്സസറികളാണ് ‘ഹമ’ വാഗ്ദാനം ചെയ്യുന്നത്.
ജര്‍മന്‍ ഗുണനിലവാരത്തില്‍ പ്രീമിയം ഉൽപന്നങ്ങളാണ് ഇവർ നിർമിച്ച് വിപണിയിലെത്തിക്കുന്നത്. ഏറ്റവും ചെറിയ ആക്സസറികള്ക്കുപോലും ഒന്നുമുതല്‍ 30 വര്‍ഷം വരെ വാറന്റിയാണ് നല്‍കുന്നത്.
നിലവില്‍ ബ്രാൻഡ് 70ലധികം രാജ്യങ്ങളില്‍ ആഗോള സാന്നിധ്യമുണ്ട്. ഹമയുടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഡയറക്ടര്‍ ജയകൃഷ്ണന് പൊതുവാള് പരിപാടി നിയന്ത്രിച്ചു.
ജര്‍മന്‍ നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ആകർഷകമായ വിലയില്‍ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയാണ് ‘ഹമ’ ഖത്തറിലെത്തുന്നത്.
ഇലക്ട്രോണിക്സ് ആക്സസറീസ് വ്യവസായത്തില്‍ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള കമ്പനി എന്ന നിലയില്‍ ഖത്തര്‍ വിപണിയിലേക്കുള്ള പ്രവേശനം സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ദോഹാത്ന ഓപറേഷന്‍സ് മാനേജര്‍ അസ്ഹര്‍ ബക്ഷ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.