മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച കു​ട്ടി​യി​ൽ​നി​ന്ന് മു​തി​ർ​ന്ന രോ​ഗി​യി​ലേ​ക്ക് വൃ​ക്ക മാ​റ്റി​വെ​ച്ചു; നേട്ടവുമായി ഹമദ്

ദോ​ഹ: ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച കു​ട്ടി​യി​ൽ​നി​ന്ന് 48 വ​യ​സ്സു​ള്ള രോ​ഗി​യി​ലേ​ക്കു​ള്ള വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. സെ​പ്റ്റം​ബ​ർ 11ന് ​സി​ദ്‌​റ മെ​ഡി​സി​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്രാ​യ​മു​ള്ള രോ​ഗി​യി​ലേ​ക്ക് കു​ട്ടി​യു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി മാ​റ്റി​വെ​ച്ച​ത്.

ഖ​ത്ത​റി​ലെ അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും ഇ​രു ആ​ശു​പ​ത്രി​ക​ളും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി എ​ച്ച്.​ജി.​എ​ച്ച് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും എ​ച്ച്.​എം.​സി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​യൂ​സു​ഫ് അ​ൽ മ​സ്‍ല​മാ​നി പ​റ​ഞ്ഞു. എ​ച്ച്.​എം.​സി​യും സി​ദ്‌​റ മെ​ഡി​സി​നും ത​മ്മി​ൽ അ​ടു​ത്തി​ടെ ഒ​പ്പു​വെ​ച്ച സ​ഹ​ക​ര​ണ ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സി​ദ്‌​റ​യി​ൽ നി​ന്നു​ള്ള ദാ​താ​ക്ക​ളി​ൽ​നി​ന്ന് അ​വ​യ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​കി​ച്ചും അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ക​രാ​ർ അ​നു​മ​തി ന​ൽ​കു​ന്നു.

മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച കു​ട്ടി​യു​ടെ കു​ടും​ബം വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ കു​ട്ടി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യി സി​ദ്‌​റ മെ​ഡി​സി​നി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബൂ​ബ​ക്ക​ർ ഇ​മാം അ​റി​യി​ച്ചു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘം ഉ​ട​ൻ ത​ന്നെ സി​ദ്‌​റ​യി​ലെ​ത്തു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

2018ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് മു​ത​ൽ സി​ദ്‌​റ മെ​ഡി​സി​നും എ​ച്ച്.​എം.​സി​യും ത​മ്മി​ൽ അ​വ​യ​വ​മാ​റ്റ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം തു​ട​രു​ക​യാ​ണെ​ന്നും ഡോ. ​ഇ​മാം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​താ​ദ്യ​മാ​യാ​ണ് സി​ദ്‌​റ​യി​ൽ​നി​ന്ന് ഹ​മ​ദി​ലേ​ക്ക് അ​വ​യ​വം കൈ​മാ​റു​ന്ന​ത്. നേ​ര​ത്തേ ഹ​മ​ദി​ൽ​നി​ന്ന് ദാ​താ​ക്ക​ളും സി​ദ്‌​റ​യി​ൽ സ്വീ​ക​ർ​ത്താ​ക്ക​ളാ​യ കു​ട്ടി​ക​ളു​മു​ൾ​പ്പെ​ട്ട നി​ര​വ​ധി അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്വീ​ക​ർ​ത്താ​വി​ന്റെ ര​ക്ത​ഗ്രൂ​പ്പും ജ​നി​ത​ക പ്രൊ​ഫൈ​ലും രേ​ഖ​പ്പെ​ടു​ത്തി വൃ​ക്ക​യു​ടെ അ​നു​യോ​ജ്യ​ത സ്ഥി​രീ​ക​രി​ച്ച​ശേ​ഷം, കു​ട്ടി​യി​ൽ​നി​ന്ന് വൃ​ക്ക എ​ടു​ത്ത് അ​തേ ദി​വ​സം​ത​ന്നെ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം എ​ട്ടു മ​ണി​ക്കൂ​ർ ശ​സ്ത്ര​ക്രി​യ നീ​ണ്ടു​നി​ന്നു. ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ രോ​ഗി അ​ൽ ഖോ​ർ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ​വു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല​ത്തെ പോ​രാ​ട്ട​ത്തി​നു​ശേ​ഷം എ​നി​ക്ക് ഈ ​അ​മൂ​ല്യ സ​മ്മാ​നം ന​ൽ​കി​യ ദാ​താ​വി​ന്റെ കു​ടും​ബ​ത്തി​ന് ഹൃ​ദ്യ​മാ​യ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന് സ്വീ​ക​ർ​ത്താ​വ് പ​റ​ഞ്ഞു.

Tags:    
News Summary - Hamad General Hospital Successfully Conducts Kidney Transplant from Brain Deceased Child to Adult Recipient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.