ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ പ്രത്യേക മനോരോഗചികിൽസാ വിഭാഗം ആരംഭിക ്കുന്നു. ഒ ാട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി), ഡൗൺ സിൻഡ്രോം, ബുദ്ധിവളർച്ചാ പ്രശ് നങ്ങൾ തുടങ്ങിയവ ബാധിച്ച മുതിർന്ന ആളുകൾക്ക് വേണ്ടിയാണ് പുതിയ വിഭാഗം. അടുത്ത ഒക് ടോബറിൽ പുതിയ കേന്ദ്രം തുറന്നുപ്രവർത്തനം ആരംഭിക്കും. ഖത്തറിെൻറ ദേശീയ മാനസികാ രോഗ്യ നയത്തിെൻറ വിവിധ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായാണിത്. നിലവി ലുള്ള ആരോഗ്യപരിചരണ വിഭാഗങ്ങൾക്കൊപ്പം സ് പെഷ്യലൈസ്ഡ് മാനസികാരോഗ്യ ചികിൽസാ വിഭാഗം കൂടി തുടങ്ങുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ആദ്യപടിയായി മൈദറിൽ നിലവിലുള്ള ‘രണ്ടാം നമ്പർ ഇനായ കൺഡിന്യൂയിങ് കെയർ സെൻറിൽ’ പ്രത്യേക മാനസികാരോഗ്യ ക്ലിനിക്ക് ആഴ്ചയിൽ പ്രവർത്തിക്കും. ഹമദിെൻറ ഹോം ഹെൽത്ത് കെയർ സർവീസ് മുഖേനയാണ് ഇതിെൻറ സേവനം ലഭിക്കുക. ആഴ്ചയിൽ രണ്ട് പ്രത്യേക ക്ലിനിക്കുകൾ കൂടി ഹമദിെൻറ സൈക്യാട്രി ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ക്ലിനിക്കുകൾ തുടങ്ങാൻ പദ്ധതിയുമുണ്ട്.
നിലവിൽ തന്നെ ഹമദിെൻറ മാനസികാരോഗ്യ വിഭാഗത്തിൽ നിരവധി പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുെടയും മുതിർന്നവരുടേതുമായ വിവിധ മാനസികാരോഗ്യ കാര്യങ്ങളാണ് ഇവിടങ്ങളിൽ കൈകാര്യം ചെയ്യുന്നത്. എന്നാൽ പുതുതായി മുതിർന്നവർക്ക് മാത്രമായി തുടങ്ങാൻ പോകുന്ന വിഭാഗത്തിന് നിരവധി പ്രത്യേകതകൾ ഉണ്ടാകുമെന്നും ഇത്തരത്തിലുള്ള ഒന്ന് മേഖലയിൽ തന്നെ ആദ്യമായിരിക്കുമെന്നും ഹമദിലെ സീനിയർ സൈക്യാട്രിസ്റ്റും സീനിയർ കൺസൾട്ടൻറുമായ ഡോ. മുഹമ്മദ് എൽതാഹിർ പറഞ്ഞു.
വിവിധ മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന മുതിർന്നവർക്ക് പ്രത്യേക ചികിൽസയും പരിചരണവുമാണ് പുതിയ വിഭാഗത്തിൽ ലഭിക്കുക.
സ്വഭാവവൈകല്യവും മാനസികാരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്ന നിരവധിയാളുകൾ ഉണ്ട്. ഇവരുടേത് സങ്കീർണമായ സ്വഭാവ ശെവകല്യങ്ങൾ ആണ്. ഇത് ശാസ്്ത്രീയമായ ചികിൽസയിലൂടെ കൈകാര്യം ചെയ്യണം. ഒാരോ രോഗികളും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സാമൂഹികസാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട്. ഒാരോ കമ്മ്യൂണിറ്റികളെയും പ്രത്യേകമായി തന്നെ കണ്ട് ചികിൽസ നൽകാൻ പുതിയ കേന്ദ്രത്തിലുടെ കഴിയും. സമഗ്രമായ സൈക്കോളജിക്കൽ ചികിൽസകളിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയും. സാമൂഹിക പ്രശ്നങ്ങൾ കൂടി ചികിൽസയിൽ പരിഗണിക്കും. ആശുപത്രിയിൽ താമസിപ്പിച്ചുള്ള ചികിൽസയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധെപ്പടുത്തിയാണ് പുതിയ കേന്ദ്രത്തിെൻറ പ്രവർത്തനം ആദ്യഘട്ടത്തിൽ ഉണ്ടാവുക. ഹമദിെൻറ റുമൈല ആശുപത്രിയിലുള്ള ചൈൽഡ് ഡവലപ്മെൻറ് സെൻറർ, സിദ്റ മെഡിസിനിലെ ഷഫല്ലാഹ് കേന്ദ്രം എന്നിവയുമായും സഹകരിക്കും. മറ്റ് സ്വകാര്യകേന്ദ്രങ്ങളുമായും സഹകരിച്ചാണ് ആദ്യത്തിൽ പുതിയ കേന്ദ്രം പ്രവർത്തിക്കുക.
അതേസമയം, നിലവിൽ ഹമദിലുള്ള മാനസികാരോഗ്യകേന്ദ്രം വിപുലപ്പെടുത്തുക എന്നതല്ല പുതിയ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതുതായി തന്നെ ഉന്നത കേന്ദ്രം സ്ഥാപിക്കുകയാണ്. മേഖലയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഏറെ മുതൽക്കൂട്ടാകുമെന്നും ഡോ. എൽതഹിർ പറഞ്ഞു. നിലവിൽ തന്നെ 18 വയസിന് താഴെയുള്ളവരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഹമദിൽ ചികിൽസ നൽകുന്നുണ്ട്. അത് മുതിർന്നവർക്ക് കൂടി ലഭ്യമാക്കുകയാണ് ഇനിയുള്ള ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.