ദോഹ: ഹമദ് മെഡിക്കല്‍ കോര്പ്പറേഷെൻറ (എച്ച്എംസി) ജനറൽ ആശുപത്രിയിലെ പു തിയ അത്യാഹിത വിഭാഗത്തിൽ വരുന്നത് വൻ സൗകര്യങ്ങൾ. നിലവിലെ അത്യാഹിത വിഭാ ഗത്തിെൻറ എതിര്‍വശത്തായാണ് പുതിയ കെട്ടിടം. നിലവിലെ വകുപ്പിെൻറ നാലിരട്ടി വലുതാണ് പുതിയ കേന്ദ്രം. ഡയഗ്നോസ്റ്റിക്, തെറാപ്യൂട്ടിക് സേവനങ്ങള്‍ ലഭ്യമാക്കും. ഹമദ് ജനറല്‍ ആശുപത്രി കെട്ടിടങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്നുമുണ്ട്്. പുതിയ കെട്ടിടത്തിെൻറ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതായി പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന് മുഹമ്മദ് അല്‍കുവാരി വ്യക്തമാക്കി. കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനാകും. വിവിധ കാരണങ്ങളാല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടിയെടുത്തുന്ന കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനും അവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ഈ വര്‍ഷം തന്നെ കെട്ടിടം തുറക്കും.നിലവിലുള്ള അത്യാഹിത ചികിത്സാകേന്ദ്രത്തേക്കാള് കൂടുതല്‍ സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും പുതിയ കേന്ദ്രത്തില്‍ ഒരുക്കും.
കൂടുതല്‍ സ്ഥലസൗകര്യവും യൂണിറ്റുകളുമുണ്ടാകും. 30,000 സ്ക്വയര്‍മീറ്ററിലായാണ് പുതിയ അത്യാഹിത കെട്ടിടം. ഇതില്‍ 27,000 സ്ക്വയര്‍മീറ്റര്‍ പുതിയ കെട്ടിടവും ഏകദേശം 3000 സ്ക്വയര്‍മീറ്റര്‍ പഴയ കെട്ടിടം നവീകരിച്ച് വികസിപ്പിച്ചതുമാണ്. നാലുനിലകളിലായി 297 ചികിത്സാ റൂമുകളാണുള്ളത്. പ്രത്യേക അത്യാഹിത പരിചരണത്തിെൻറ കാര്യത്തില്‍ മേഖലയിലെതന്നെ ഏറ്റവും വലിയ കേന്ദ്രമാണിത്. 14 ഓപ്പറേറ്റിങ് റൂമുകളും വിവിധതരം ഡയഗ്നോസ്റ്റിക് റേഡിയോളജിക്കായി 23 റൂമുകളുമുണ്ടാകും. 798 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ബഹുനില പാര്‍ക്കിങ് സൗകര്യവുമുണ്ട്. ഏറ്റവും തിരക്കേറിയ അത്യാഹിത വിഭാഗങ്ങളിലൊന്നാണ് ഹമദിലേത്. കഴിഞ്ഞവര്‍ഷം മാത്രം 4,29,000 പേരാണ് ഇവിടെമാത്രം എത്തിയത്. എച്ച്എംസിയുടെ എല്ലാ അത്യാഹിത കേന്ദ്രങ്ങളിലുമായി കഴിഞ്ഞവര്‍ഷം 12ലക്ഷം പേരാണ് എത്തിയത്.
2016നും 2018നും ഇടയില്‍ അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരുടെ എണ്ണത്തില്‍ 2.2 ശതമാനത്തിെൻറ വര്‍ധനവുണ്ട്. പുതിയ കെട്ടിടത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി സന്ദര്‍ശനം നടത്തി. മേഖലയിലെ തന്നെ ഏറ്റവും വലിയ സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എമര്‍ജന്‍സി സെൻററായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടത്തിെൻറ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ആരോഗ്യവിഭാഗങ്ങള്‍, സൗകര്യങ്ങള്‍, അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രോഗികള്‍ക്ക് ഏറ്റവും ഉന്നതമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായാണിത്. സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം മന്ത്രിമാരും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.