ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ഹമദ് ജനറല്‍ ആശുപത്രിയിൽ എത്തിച്ചേരുന്ന പക്ഷാഘാത രോഗികളില്‍ 68 ശതമാനത്തിനും ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമാകുന്നത് മികച്ച ചികി ത്സ. അന്താരാഷ്ട്ര അളവുകോലുകള്‍ പ്രകാരം 50 മുതല്‍ 60 ശതമാനം വരെ രോഗികള്‍ക്കാണ് ആശുപത്രി യിലെത്തി ഒരു മണിക്കൂറിനുള്ളില്‍ മികച്ച ചികിത്സ ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ മികച്ച പരിചരണമാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സ്ട്രോക്കിന് ലഭ്യമാകുന്നത്.സ്ട്രോക്ക് ബാധിച്ച രോഗികള്‍ക്ക് ശരിയായ ചികിത്സ കൃത്യസമയത്ത് ലഭ്യമാകേണ്ടതിെൻറ പ്രാധാന്യം കോര്പറേഷന് സ്ട്രോക്ക് സര്‍വീസസ് തലവന്‍ ഡോ. നവീദ് അഖ്തര്‍ എടുത്തുപറയുന്നു. വേഗത്തില്‍ ചികിത്സ നൽകുകയെന്നതിന് ഉയര്‍ന്ന പ്രാധാന്യമാണുള്ളത്. തലച്ചോറിലെ രക്തയോട്ടത്തെ പൂര്‍ണമായോ ഭാഗികമായോ തടസ്സമുണ്ടാകുന്നതോടെ കോശങ്ങള്‍ നശിക്കാനോ കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കാനോ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ട്രോക്ക് സംഭവിച്ച് കൂടുതല്‍ സമയം ചെലവായാല്‍ കൂടുതല്‍ അപകടമാണ് സംഭവിക്കുക. വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നത് അസുഖം ഭേദമാകുന്ന അളവില്‍ മികവുണ്ടാക്കും. ത്രോംബോലിസിസ് ചികിത്സയാണ് രോഗിയുടെ മികച്ച തിരിച്ചു വരവിന് ഏറ്റവും സഹായിക്കുന്നത്. എന്നാല്‍ അസുഖം ബാധിച്ച് നാലര മണിക്കൂറിനുള്ളില്‍ ഈ ചികിത്സ നൽകാനാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രോഗബാധയുണ്ടായ ഉടന്‍ സമയം വൈകാതെ അത് കണ്ടെത്താനും ചികിത്സ ആരംഭിക്കാനും സാധിക്കണം. അതിന് ആംബുലന്‍സ്, അത്യാഹിത വിഭാഗം, സ്ട്രോക്ക് സ്പെഷ്യലിസ്റ്റ്സ് തുടങ്ങി നിരവധി പേരുടെ കൃത്യമായ ഇടപെടലുകള്‍ നടക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
വേഗത്തിലും മികച്ചതുമായ ചികിത്സ സ്ട്രോക്ക് രോഗികള്‍ക്ക് നല്കാന് സാധിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും ഹമദ് മെഡിക്കല്‍ കോര്പറേഷനിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 2200 രോഗികളാണ് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ സ്ട്രോക്ക് വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പ്രതിമാസം ഏകദേശം 199 പേര് ഇത്തരത്തില്‍ അസുഖ ബാധിതരാവുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 2015ല്‍ ഇത് കേവലം 98 മാത്രമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച ചികിത്സയാണ് ഉറപ്പുവരുത്തുന്നത്. അതുകൊണ്ടുതന്നെ രോഗികള്‍ സ്ട്രോക്ക് വാര്‍ഡില്‍ കുറഞ്ഞ ദിവസങ്ങൾ മാത്രം കഴിഞ്ഞാൽ മതി. 2014ല്‍ ഒരു രോഗി എട്ട് ദിവസം സ്ട്രോക്ക് വാര്‍ഡില്‍ കഴിയേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇപ്പോഴത് 4.8 ദിവസമായി കുറഞ്ഞിട്ടുണ്ട്. രോഗിയുടെ ആശുപത്രി ദിനങ്ങള്‍ കുറയുന്നതിന് കാരണം മികച്ച ചികിത്സ ലഭ്യമാകുന്നുവെന്നാണെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് ന്യൂറോളജി വിഭാഗം തലവന്‍ ഡോ. മഹര്‍ സഖര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.