ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ സ്േട്രാക് സർവിസിന് ജോയൻറ് കമീഷൻ ഇൻറർനാഷനൽ (ജെ.സി.ഐ) അംഗീകാരം വീണ്ടും. ൈപ്രമറി സ്േട്രാക് സെൻറർ വിഭാഗത്തിലാണ് ജെ.സി.ഐ അക്രഡിറ്റേഷൻ വീണ്ടും ലഭിച്ചിരിക്കുന്നത്. എച്ച്.എം.സിയിൽ വെച്ച് ഒൺലൈനായാണ് അക്രഡിറ്റേഷൻ നടപടികൾ പൂർത്തിയായത്. ഇതാദ്യമായാണ് അക്രഡിറ്റേഷൻ നടപടികൾ വിർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നത്.
2014 നവംബറിലാണ് എച്ച്.എം.സിയിലെ സ്േട്രാക് സർവിസിന് ൈപ്രമറി സ്േട്രാക് സെൻറർ അംഗീകാരം ജെ.സി.ഐ നൽകുന്നത്. മിഡിൽ ഈസ്റ്റിലെതന്നെ ജെ.സി.ഐ അംഗീകാരം ലഭിക്കുന്ന പ്രഥമ സ്േട്രാക് സർവിസായിരുന്നു ഇത്. 2018ൽ അംഗീകാരം വീണ്ടും ലഭിച്ചു.
അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സ്േട്രാക് സർവിസിലെ ആരോഗ്യവിദഗ്ധരിലും ജീവനക്കാരിലും അഭിമാനിക്കുന്നതായും ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആക്ടിങ് ഡയറക്ടർ ഡോ. അഹ്മദ് ഔൻ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തും മഹത്തായ സേവനമാണ് സ്േട്രാക് സർവിസ് നൽകിയതെന്നും ഡോ. ഔൻ വ്യക്തമാക്കി.ഏറെ പ്രയാസങ്ങളും വെല്ലുവിളികളും നിറഞ്ഞ കോവിഡ് കാലത്താണ് സ്േട്രാക് സർവിസിന് ജെ.സി.ഐ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും അംഗീകാരത്തിൽ സ്േട്രാക് സർവിസിലെ ആരോഗ്യ പ്രവർത്തകർ പ്രശംസ നേരുകയാണെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.