ദോഹ: ഗസല്‍ ആലാപനത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഗായകൻ ഹരിഹരനുള്ള ആദരവായി ഖത്തറിൽ സംഘടിപ്പിക്കുന്ന ‘ബെ മിസാൽ’ സംഗീത പരിപാടിയുടെ പ്രചാരണാർഥമൊരുക്കിയ ‘ജസ്ബാത് എ ബെ മിസാൽ’ സംഗീതമഴ പെയ്ത രാവായി മാറി. ഐ.സി.സി അശോക ഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പാകെ പ്രശസ്ത സംഗീത സംവിധായകൻ വീത് രാഗ്, ഗായകരായ മുഹമ്മദ് നിയാസ്, നഫ്ല സാജിദ് എന്നിവർ ഹരിഹരൻ അനശ്വരമാക്കിയ ഗാനങ്ങൾ പാടിത്തിമിർത്തു.
ഇവർക്കൊപ്പം ദോഹയുടെ പ്രിയ ഗായകരായ മൈഥിലി, റിയാസ് കരിയാട്, അരവിന്ദ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. സക്കീർ സരിഗ, റോഷ് മിലൻ, ബിനു, ശ്രീകാന്ത്, റിനോയ് സൈമൺ എന്നിവരായിരുന്നു അകമ്പടി സംഗീതം നിർവഹിച്ചത്. ഒക്ടോബർ 11ന് വൈകീട്ട് ഏഴു മണിക്കാണ് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ഹരിഹരൻ നയിക്കുന്ന ‘ബെ മിസാൽ’ അരങ്ങേറുന്നത്.
പരിപാടിയുടെ ആദ്യ ഡയമണ്ട് സർക്കിൾ ടിക്കറ്റ് വിൽപന മുഹമ്മദ് ഈസ നിർവഹിച്ചു. ഗസൽ സംഗീത ലോകത്തെ ഇതിഹാസമായ ഹരിഹരന്റെ ആലാപനത്തിന്റെ സുവർണ ജൂബിലി ആഘോഷമായ ‘ബെ മിസാൽ’ ഇന്ത്യയിൽ 16 കേന്ദ്രങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.