ദോഹ: ബഹുസ്വരതയും പരസ്പര സൗഹാർദവും ഇന്ത്യയുടെ മുഖമുദ്രയാണെന്നും രാജ്യത്ത് ശൈഥില്യത്തിന് ശ്രമിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഐ.സി.എഫ് സ്നേഹകേരളം കാമ്പയിന്റെ ഭാഗമായി ഐ.സി.സി ഹാളിൽ, പൊതുജന പങ്കാളിത്തത്തോടെ നടന്ന ഹാർമണി കോൺക്ലേവ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അലി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. മതം പരസ്പര സൗഹാർദത്തിന് തടസ്സമല്ലെന്നും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ അകറ്റിനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹ കേരളം കാമ്പയിൻ ഡോക്യുമെന്ററി പ്രദർശനം നടന്നു. ജനസമ്പർക്ക കാമ്പയിനിൽ ബെസ്റ്റ് പെർഫോമൻസ് നേടിയ ഘടകങ്ങളെ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി പ്രഖ്യാപിച്ചു.
നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, ഐ.എം.എഫ് ഖത്തർ പ്രസിഡന്റ് ഒ.കെ പെരുമല, സാമൂഹിക പ്രവർത്തകനും ബിസിനസുകാരനുമായ അച്ചു ഉള്ളാട്ടിൽ, അടയാളം ഖത്തർ പ്രതിനിധി പ്രതോഷ്, അംബേദ്കറേറ്റ് ഖത്തർ പ്രതിനിധി പ്രമോദ് ശങ്കരൻ, ഖത്തർ ആർ.എസ്.സി ചെയർമാൻ ശകീർ ബുഖാരി തുടങ്ങിയവർ സംസാരിച്ചു.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്മിൻ സെക്രട്ടറി ഉമർ കുണ്ടുതോട് സ്വാഗതവും ഡോക്ടർ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.