ദോഹ: ശൂറ കൗൺസിലിെൻറ പുതിയ സ്പീക്കറായി ഹസൻ ബിൻ അബ്ദുല്ല അൽ ഗനിമിനെയും, ഡെപ്യൂട്ടി സ്പീക്കറായി ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതിയെയും തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത ആദ്യ ശൂറാ കൗൺസിലിെൻറ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പുതിയ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സ്ഥാനമേറ്റത്. തെരഞ്ഞെടുപ്പിൽ അഞ്ചാം നമ്പർ മണ്ഡലത്തിൽ നിന്ന് എതിരില്ലാതെയാണ് ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗനിം കൗൺസിൽ അംഗമായത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നാമനിർദേശത്തിലൂടെയാണ് വനിതാ അംഗമായ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി കൗൺസിലിൽ എത്തിയത്. ഖത്തർ നാഷനൽ കമ്മിറ്റി ഫോർ എജ്യൂക്കേഷൻ, കൾചർ, ആൻഡ് സയൻസ് സെക്രട്ടറി ജനറലും, സൈൻറിഫിക് എക്സലൻസ് അവാർഡ് സി.ഇ.ഒയും ആയി പ്രവർത്തിച്ചിരുന്നു. ശൂറാ കൗൺസിൽ സെക്രട്ടറി ജനറലായി അഹമ്മദ് നാസർ ഇബ്രാസിം അൽ ഫദലയെ നേരത്തെ അമീർ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.