ലഹരിഗുളികകൾ ഷൂസിൽ ഒളിപ്പിച്ച നിലയിൽ

ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി

ദോഹ: ഖത്തറിലേക്ക് ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം എയർ കാർഗോ ഇൻസ്​പെക്ടർമാരും ൈപ്രവറ്റ് എയർപോർട്ട് കസ്​റ്റംസും പിടികൂടി. കസ്​റ്റംസ്​ അധികൃതർ നടത്തിയ പരിശോധനയിൽ സ്വകാര്യ പാഴ്സലിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 17 ലഹരി ഗുളികകൾ കണ്ടെത്തിയത്.

രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്കുനേരെ കസ്​റ്റംസ്​ വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്​റ്റംസ്​ ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്​ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വരെ വായിച്ചെടുക്കാൻ കഴിയുന്ന സമർഥരായ ഉദ്യോഗസ്​ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.