പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം

സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ്: പ്രീമിയം പാക്കേജിന് അംഗീകാരം

ദോഹ: സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും നിശ്ചയിച്ച ആരോഗ്യ ഇൻഷുറൻസിന്‍റെ പ്രീമിയം സംബന്ധിച്ച മന്ത്രാലയത്തിന്‍റെ നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം.

ബുധനാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച മുൻ തീരുമാനത്തിന്‍റെ തുടർച്ച എന്ന നിലയിൽ പ്രീമിയവും മറ്റ് ആനുകൂല്യങ്ങളും വിശദീകരിക്കുന്ന പാക്കേജിന് അംഗീകാരം നൽകിയത്. രാജ്യത്തെ ആരോഗ്യ പരിചരണ സേവനങ്ങളെ നിയന്ത്രിക്കുന്ന 2021ലെ 22ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയവും ആനുകൂല്യങ്ങളും നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഖത്തറിലെ പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദസഞ്ചരികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കാനുള്ള കരട് നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

ഇതുസംബന്ധിച്ച നിയമത്തിൽ 2021 ഒക്‌ടോബൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒപ്പുവെച്ചിരുന്നു. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതാണ് നിയമം.

ആദ്യഘട്ടമെന്ന നിലയിലാണ് സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും മാത്രമായി ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. സന്ദർശകരും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇൻഷുറൻസ് പദ്ധതി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് നേരത്തേ വിശദീകരിച്ചിരുന്നു.

മന്ത്രിസഭ യോഗത്തിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ നാഷനൽ കമീഷൻ ഫോർ ക്വാളിഫിക്കേഷൻ ആൻഡ് അകാദമിക് അക്രഡിറ്റേഷൻ സമിതി രൂപവത്കരിക്കാൻ അംഗീകാരം നൽകി.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ചെയർപേഴ്സൻ ഉൾപ്പെടെ എട്ടുമുതൽ പത്തുവരെ അംഗങ്ങളായുള്ള സമിതി രൂപവത്കരിക്കാൻ നിർദേശിച്ചത്. 

Tags:    
News Summary - Health Insurance for Visitors: Approval for Premium Package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.