ദോഹ: രാജ്യത്തിെൻറ വടക്ക്–കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. റാസ് ലഫാൻ, അൽ ജസ്സാസിയ മേഖലകളിലാണിത്. മിന്നലോടുകൂടിയായിരുന്നു മഴ. മഴ കാരണം കാഴ്ചാപരിധി രണ്ട് കിലോമീറ്ററിലും താഴെയായിരുന്നു. വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ശക്തമായ മഴയുള്ളപ്പോൾ വീടിെൻറ മേൽക്കൂരയിൽ ഉയരം കൂടിയ മരങ്ങൾക്കും പോളുകൾക്കും താഴെയോ നിൽക്കരുത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.