ദോഹ: രാജ്യാന്തരതലത്തിൽ പ്രശസ്തരായ അതിഥികളെത്തുേമ്പാൾ എങ്ങെന വരവേൽക്കണം, ലോകനേതാക്കളെ സ്വീകരിക്കേണ്ട പ്രോട്ടോകോൾ എന്തെല്ലാം, ഉപയോഗിക്കേണ്ട ഉപചാര വാക്കുകൾ ഏതൊക്കെ, ഔദ്യോഗിക ചടങ്ങുകളിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം...
അങ്ങനെ വി.വി.ഐ.പി അതിഥികളെ സ്വീകരിക്കാനുള്ള പരിശീലനത്തിലാണ് ഖത്തർ ടൂറിസത്തിലെ ജീവനക്കാർ. ലോകകപ്പ് ഉൾപ്പെടെ ശ്രദ്ധേയമായ വിശ്വമേളകളിലേക്ക് രാജ്യം ഒരുങ്ങുേമ്പാൾ ലോകത്തിെൻറ വിവിധ കോണുകളിൽനിന്നെത്തുന്ന അതിഥികൾക്ക് മുന്നിൽ തികച്ചും പ്രഫഷനലാവുകയാണ് ഖത്തർ ടൂറിസവും. തങ്ങളുടെ ജീവനക്കാർക്കായാണ് ഇത്തരമൊരു പരിശീലനപരിപാടി നടത്തിയത്. മുൻ നയതന്ത്ര ഉദ്യോഗസ്ഥനും പ്രോേട്ടാകോൾ, ഡിേപ്ലാമസി പരിശീലകനുമായ ഡോ. ഉമർ ഗനിമിെൻറ നേതൃത്വത്തിലായിരുന്നു പരിശീലനം. ഖത്തർ ടൂറിസത്തെ പ്രതിനിധാനംചെയ്ത് ഉന്നത വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങുകളിലും സന്ദർശനങ്ങളിലും സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽ വിശദമായ പരിശീലനം നൽസി. ഹസ്തദാനം ചെയ്യേണ്ട രീതികൾ, അതിഥികൾക്കൊപ്പം നടക്കുേമ്പാൾ പാലിക്കേണ്ട മര്യാദകൾ, സാംസ്കാരിക വ്യത്യാസങ്ങൾ, വിശിഷ്ടവ്യക്തികളെ ഉപചാരങ്ങളോടെ സ്വാഗതംചെയ്യുന്ന രീതി എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.