ദോഹ: ആഗോള തലത്തിൽ മാനുഷിക സേവന രംഗത്ത് ഖത്തറിന് ഏഴാം സ്ഥാനം. അറബ് ലോകത്ത് ഖത്തർ 2017ൽ ഒന്നാം സ്ഥാനത്തുമുണ്ട്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ പട്ടികയിലാണ് ഈ വിവരമുള്ളത്. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ജനസേവന സംഘടനയായ യു.എൻ.ഒ.സി.എച്ച്.എയാണ് വിവരം പുറത്തുവിട്ടത്. വിവിധ ലോക രാജ്യങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ ജനസേവന പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ചുവെന്ന് മാത്രമല്ല വലിയ തോതിലുള്ള സാമ്പത്തിക പിന്തുണയാണ് ഖത്തർ ഈ ഫണ്ടിലേക്ക് നൽകിയത്.
ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പിന്തുണയാണ് ഖത്തർ നൽകിയതെന്ന് സംഘടനയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 27 ബില്യൻ ഡോളറാണ് ഈ മേഖലയിൽ മാത്രം നൽകിയത്. സഭയുടെ ജനസേവന മേഖലയിൽ ഏറ്റെടുക്കുന്ന നിരവധി പദ്ധതികളിൽ ഖത്തറിെൻറ പങ്കാളിത്തം ഏറെ വലുതാണെന്ന് സംഘടനാവക്താവ് അറിയിച്ചു. യുദ്ധക്കെടുതി അനുഭവിക്കുന്നവർ, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട അഭയാർത്ഥികൾ, കാലവർഷം അടക്കമുള്ള ദുരിതത്തിൽ പെട്ട് പ്രയാസപ്പെടുന്നവർ തുടങ്ങി പലതരം ദുരിതങ്ങളിൽ പെട്ടവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ പലതും ഖത്തർ നേരിട്ട് ഏറ്റെടുത്തതായും വക്താവ് വെളിപ്പെടുത്തി.
ഖത്തർ നൽകുന്ന സഹായം പ്രത്യേക നിബന്ധനകളൊന്നും ഇല്ലാത്തതാണ്. രാജ്യമോ മതമോ വർണമോ ഇക്കാര്യത്തിൽ പരിഗണിക്കാറില്ലെന്നും മാനുഷിക പരിഗണന മാത്രമേ നോക്കാറുളളൂവെന്നും ഖത്തർ യു.എൻ പ്രതിനിധി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.