ദോഹ: ഖത്തറിലെ പ്രവാസികൾക്കായി ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെന്ററും ഫോട്ടോഗ്രഫി ക്ലബും ചേർന്ന് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ‘ഐ.സി.സി ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ എന്ന തലക്കെട്ടിൽ രണ്ടു കാറ്റഗറിയിൽ ‘എക്സ്പ്ലാർ ഖത്തർ’, ‘ബാക്ക് ടു നേച്ചർ’ എന്നീ വിഷയങ്ങളിൽ നടത്തുന്ന മത്സരത്തിൽ ഖത്തറിലുള്ള 17 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം.
ഒരാൾക്ക് അഞ്ച് ഫോട്ടോകൾ അയക്കാവുന്നതാണ്. വിജയികൾക്ക് 5000 ഖത്തർ റിയാലാണ് പാരിതോഷികമായി നൽകുന്നത്. iccphotoexhibition@gmail.com എന്ന ഇ-മെയിൽ വിലാസം വഴിയാണ് എൻട്രികൾ അയക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ എട്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 66327622.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.