ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ (ഐ.എം.സി. സി) സംഘടിപ്പിക്കുന്ന ‘ഈദ് മൽഹാർ’ ജൂൺ 30ന് ഓൾഡ് ഐഡിയൽ സ്കൂളിൽ അരങ്ങേറും. ഖത്തറിലെ കലാകാരന്മാർ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുന്ന ‘ഈദ് മൽഹാറിന്റെ പോസ്റ്റർ പ്രകാശനം ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ നിർവഹിച്ചു. വൈകുന്നേരം 6.30 മുതലാണ് പരിപാടി ആരംഭിക്കുന്നത്.
ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ, ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ, പ്രോഗ്രാം ഡയറക്ടർ മുനീർ മേപ്പയൂർ, മൻസൂർ കൂളിയങ്കാൽ, മുനീർ പി.ബി, അമീർ ഷേക്ക് പടന്നക്കാട്, ടി.ടി നൗഷീർ, മുസ്തഫ കബീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.