ദോഹ: ഖത്തറിന്റെ വൈവിധ്യമാർന്ന കലയും സംസ്കാരവും സന്നിവേശിപ്പിച്ച വിരുന്നോടെ ലോക ജൂഡോ ചാമ്പ്യൻഷിപ്പിന്റെ വർണാഭമായ ഉദ്ഘാടനച്ചടങ്ങ്. മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കംകുറിച്ചെങ്കിലും തിങ്കളാഴ്ച വൈകീട്ടായിരുന്നു അറബ് നൃത്തവും പാട്ടുകളും ജൂഡോ പ്രദർശനങ്ങളുമായി ഉദ്ഘാടനച്ചടങ്ങ് നടന്നത്.
അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിൽ നടന്ന പരിപാടിയിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ടൂർണമെന്റ് ചെയർമാനുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, മുൻ പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ ആൽഥാനി, മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ, ഇന്റർനാഷനൽ ജൂഡോ ഫെഡറേഷൻ പ്രസിഡന്റ് മാരിയസ് വിസർ ഉൾപ്പെടെ പ്രമുഖർ പകലാവിരുന്നോടെ ജൂഡോ ചാമ്പ്യൻഷിപ് ഉദ്ഘാടനംടുത്തു.
രണ്ടാംദിനമായ തിങ്കളാഴ്ച നടന്ന പുരുഷ, വനിത വിഭാഗങ്ങളിൽ ജപ്പാൻ ജൂഡോക്കാർ സ്വർണമണിഞ്ഞ് പുരുഷ വിഭാഗം 66 കിലോയിൽ ജപ്പാന്റെ ഹിഫുമി ആബെ സ്വർണവും നാട്ടുകാരനായ ജോഷിറോ മറുയാമ വെള്ളിയും നേടി. ഫ്രാൻസിന്റെ വാലിദ് ഖ്യാർ, മംഗോളിയയുടെ ബസ്ഖു യോൻഡോ എന്നിവർക്കാണ് വെങ്കലം. വനിതകളുടെ 52 കിലോ വിഭാഗത്തിൽ ജപ്പാന്റെ ഉത്താ അബേക്കാണ് സ്വർണം.
ഉസ്ബകിസ്താന്റെ ഡിയോറോ കെൽഡിയോറോവ വെള്ളിയണിഞ്ഞു. ഫ്രാൻസിന്റെ അൻഡിനെ ബുച്ചാർഡ്, ഇറ്റലിയുടെ ഒഡെറ്റെ ഗിഫ്രിഡ എന്നിവർ വെങ്കലവും നേടി. ചൊവ്വാഴ്ച പുരുഷ വിഭാഗം 73, വനിതകളുടെ 57 കിലോ വിഭാഗങ്ങളിൽ മത്സരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.