ഇ​ന്‍കാ​സ്-​കി​യ ഖ​ത്ത​ര്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഖ​ത്ത​ര്‍ ചെ​സ് അ​സോ​സി​യേ​ഷ​ന്‍

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യൂ​സു​ഫ് മു​ഹ​മ്മ​ദ് അ​ല്‍ മു​ത​വ്വ​യും ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ​ചി​ന്‍ ദി​ന​ക​ര്‍ ഷ​ന്‍ക്പാ​ലും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ക്കു​ന്നു

ഇ​ന്‍കാ​സ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്

ദോ​ഹ: ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്‍കാ​സ്-​കി​യ ഖ​ത്ത​ര്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ര്‍ട്സ് കാ​ര്‍ണി​വ​ല്‍ 2023ന്‍റെ ഭാ​ഗ​മാ​യി ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

ഖ​ത്ത​ര്‍ ചെ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ല്‍ ന​ട​ന്ന റാ​പി​ഡ് ഓ​പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ല്‍ 200ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ല്‍ അ​ബി​ന്‍ സാ​ജ​ന്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​മൂ​ല്യ ഗു​രു​പ്ര​സാ​ദ്, ഇ​ര്‍ഫാ​ന്‍ സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

ഖ​ത്ത​ര്‍ ചെ​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യൂ​സു​ഫ് മു​ഹ​മ്മ​ദ് അ​ല്‍ മു​ത​വ്വ​യും ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ​ചി​ന്‍ ദി​ന​ക​ര്‍ ഷ​ന്‍ക്പാ​ലും ക​രു​ക്ക​ള്‍ നീ​ക്കി സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ചെ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യും ഇ​ന്‍കാ​സും ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും ഖ​ത്ത​ര്‍ ചെ​സ് അ​സോ​സി​യേ​ഷ​ന്‍റെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് യൂ​സു​ഫ് മു​ഹ​മ്മ​ദ് അ​ല്‍ മു​ത​വ്വ പ​റ​ഞ്ഞു.

ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍, കി​യ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഐ.​സി.​സി മു​ന്‍ പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, അ​ഡ്വ. ജാ​ഫ​ര്‍ഖാ​ന്‍, അ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, സ്പോ​ര്‍ട്സ് കാ​ര്‍ണി​വ​ല്‍ ക​ണ്‍വീ​ന​ര്‍ പ്ര​ദീ​പ് പി​ള്ളൈ, ഷാ​ന​വാ​സ് ബാ​വ, ടി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​എ​സ്. അ​ബ്ദു​റ​ഹ്മാ​ന്‍, കു​ല്‍ദീ​പ് കൗ​ര്‍, ഈ​പ്പ​ന്‍ തോ​മ​സ്, ദീ​പ​ക് ഷെ​ട്ടി, ന​ന്ദി​നി അ​ബ്ബ ഗൗ​നി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ന്‍റ​ര്‍ ചെ​സ് ആ​ൻ​ഡ് ബാ​ഡ്മി​ന്‍റ​ണ്‍ ഹെ​ഡ് കെ.​വി. ബോ​ബ​ന്‍ സ്വാ​ഗ​ത​വും ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.ക​ളി നി​യ​ന്ത്രി​ച്ച ആ​ര്‍ബി​റ്റ​ര്‍ ജെ​യ്സ് ജോ​സ​ഫി (ക്യു.​സി.​എ) നു​ള്ള ഉ​പ​ഹാ​രം ഇ​ന്‍കാ​സ് അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ജോ​പ്പ​ച്ച​ന്‍ തെ​ക്കെ​ക്കൂ​റ്റ് കൈ​മാ​റി.

വി​ജ​യി​ക​ള്‍ക്ക് ഡേ​വി​സ് ഇ​ട​ശ്ശേ​രി, അ​ഹ​ദ് മു​ബാ​റ​ക്, എം.​പി. മാ​ത്യു, ഷി​ബു സു​കു​മാ​ര​ന്‍, ഷെ​മീ​ര്‍ പു​ന്നൂ​രാ​ന്‍, ബ്രി​ല്‍ജോ മു​ല്ല​ശ്ശേ​രി​ല്‍, ഹ​നീ​ഫ് ചാ​വ​ക്കാ​ട്, കെ.​ബി. ശി​ഹാ​ബ്, ഫാ​സി​ല്‍ ആ​ല​പ്പു​ഴ, ജോ​ജി ജോ​ര്‍ജ്, നി​യാ​സ് സാ​ലി, ഷാ​ഹു​ല്‍ ഹ​മീ​ദ് മ​ല​പ്പു​റം, അ​ബ്ദു​ല്‍ റ​ഊ​ഫ്, അ​ബ്ദു​ല്‍ റ​സാ​ഖ് കൊ​ല്ലം, ഇ​ഖ്ബാ​ല്‍ ബ​ദ​റു​ദ്ദീ​ന്‍, അ​ന്‍ഷാ​ദ് ആ​ലു​വ, ഡാ​സി​ല്‍ വി. ​ജോ​സ​ഫ്, അ​ശ്റ​ഫ് വാ​ക​യി​ല്‍, ആ​ന്‍റു തോ​മ​സ് എ​ന്നി​വ​ര്‍ ട്രോ​ഫി​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Incas Chess Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.