റഹിം റയ്യാൻെറ ഒന്നാം ചരമവാർഷികം
ദോഹ: കോവിഡ് കാല സേവന പ്രവർത്തനങ്ങൾക്കിടെ ജീവൻ അർപ്പിച്ച റഹിം റയ്യാൻെറ ഒന്നാം ചരമവാർഷിക സ്മരണയിൽ ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കഴിഞ്ഞ വർഷമാണ് മഹാരാമാരിയുടെ കാലത്ത് സാന്ത്വന പ്രവർത്തനത്തിൽ സജീവമായിരിക്കെ റഹീം റയ്യാൻ കോവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിൻെറ സ്മരണയിൽ എച്ച്.എം.സി, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, റേഡിയോ മലയാളം 98.6 എഫ്.എം എന്നിവയുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഹമദ് ബ്ലഡ് ഡോണർ സെൻററിൽ നടന്ന പരിപാടിയിൽ ഐ.എസ്.സി മാനേജ്മെൻറ് കമ്മിറ്റി അംഗം കെ.വി. ബോബൻ, ഐ.സി.സി മുൻ പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി നേതാക്കളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കേകൂറ്റ്, മുഹമ്മദലി പൊന്നാനി, സിദ്ദീഖ് പുറായിൽ, സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് നിയാസ് ചെരിപ്പത്ത്, വൈസ് പ്രസിഡൻറ് വിപിൻ മേപ്പയൂർ, ജനറൽ സെകട്ടറി മനോജ് കൂടൽ, ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പിന് കോഓഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ല പ്രസിഡൻറ് എം.പി. ശ്രീരാജ്, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറർ സഞ്ജയ് രവീന്ദ്രൻ, ഷമീർ മട്ടന്നൂർ, അബ്ദുൽറഷീദ്, എ.പി. പിയാസ്, ജംനാസ് മാലൂർ, നിയാസ് ചിറ്റാരിക്കൽ, അനീഷ് ബാബു മുഴപ്പിലങ്ങാട്, സുനിൽ പയ്യന്നൂർ, പ്രശോഭ് നമ്പ്യാർ, സന്തോഷ് ജോസഫ്, അനീസ് അലി, അഷ്റഫ് അച്ചോത്ത്, സുലൈമാൻ കടുങ്ങോൺ, സുനിൽ ജി. നായർ, അമീൻ ആരോമ, ദർശൻലാൽ, അബ്ദുസ്സലാം, അസൈനാർ, ജാബിർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.