ദോഹ: ജവഹർലാൽ നെഹ്റുവിന്റെ 59ാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാനം നടത്തി. വെസ്റ്റ് എനർജി സെന്ററിലെ ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
ഐ.സി.ബി.എഫ് പ്രവാസി ഇൻഷുറൻസിൽ പുതുതായി ചേരാനും നിലവിലുള്ളത് പുതുക്കാനും നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.
ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ, നിയോജകമണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ് സംഘടനാഭാരവാഹികൾ, ഇൻകാസ് സീനിയർ നേതാക്കൾ, ഐ.വൈ.സി ഇന്റർനാഷനൽ നേതാക്കൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.